Friday, 18 November 2016

എന്ത് കൊണ്ട് വൃചിക പൂമ്പുലരിയില്‍ നാം രുദ്രാഷ മാല ചാര്‍ത്തി മലയ്ക്ക് പോകുന്നു.?

എന്ത് കൊണ്ട് വൃചിക പൂമ്പുലരിയില്‍ നാം രുദ്രാഷ മാല ചാര്‍ത്തി മലയ്ക്ക് പോകുന്നു.?
വൃചികം മുതല്‍ മകരം വരെ ഭൂമിയില്‍ അയണ്‍ കുറയുന്നു. വൃചികം ധനു മാസം മുതല്‍ ശനിയുടെ അപഹാരം മൂലം അയണ്‍ ഇല്ലാതാവുന്നു . ധനു മാസത്തിന്റെ പകുതിയില്‍ തുടങ്ങി മകര മാസത്തിന്റെ അവസാന നാള്‍ വരെ ഇതു തുടരുന്നു. ഈ സമയം ഭൂമിയില്‍സ്വഭാവിക മനുഷ്യ മരണങ്ങള്‍ കൂടുന്നു.
ഭീഷ്മര്‍ മകര മാത്തിലെ ഈ ദോഷം ( ഗുണം) ശരീരത്തില്‍ സീകരിച്ചാണ് സ്വചന്ധ മൃത്യു വരിച്ചത്‌;;
പക്ഷേ ഒരു സ്ത്രിയെ പോലും പ്രാപിക്കാതെ ബീജം നഷ്ട്ടപെടാതെ ബ്രഹ്മ ചര്യമെടുത്ത ബീഷ്മരില്‍ എന്നും ഊര്‍ജ്ജം നിലകൊണ്ടു അതുകൊണ്ട് മരണം നീണ്ടു പോയി . ബീജ സകലനം നടന്നാല്‍ പുരുഷനിലും ഊര്‍ജ്ജം കുറഞ്ഞു തളര്‍ച്ച ഉണ്ടാകുമല്ലോ .
ഉത്തരായണം എന്നാല്‍ ശനിയുടെ ആക്രമണ കാലം എന്ന് വായനക്കാര്‍ മനസിലാക്കണം .ഇതു ബീഷ്മ പിതാമഹന് അറിയാമായിരുന്നു അത് കൊണ്ട് ആ സമയം വരെ കാത്തിരുന്നു മരണത്തെ പുല്കിയ മഹാശയന്‍ എന്ന് പറയാം .
ശനിയുടെ അപഹാരം വരുന്നത് വരെ ഭീഷ്മര്‍ കാത്തു കിടന്നു .ശബരിമലയ്ക്ക് പോകുമ്പോളും ബീജം നഷ്ട്ട പെടാതെയും നാം ബെഹ്മ ചര്യ മനുഷ്ട്ടിക്കുന്നതിന്റെ കാണാത്ത രഹസ്യങ്ങള്‍ ഇതൊക്കെയാണ്.
.
എല്ലാവരും വൃചിക വൃതം എടുത്തു കൊള്ളണം .ശബരിമലയ്ക്ക് പോയാലും ഇല്ലെങ്കിലും ഭാരതീയ ആചാരം നിറവേറ്റുക .അത് നിങ്ങളില്‍ എന്നും ഗുണം ചെയ്യും.
അത് കൊണ്ട് വൃചികം ആരംഭിച്ചാല്‍ നാം ശബരി മലയ്ക്ക് മാലയിടുന്നു .ശനി ദേവനായ സാക്ഷാല്‍ ശബരിമല അയ്യപ്പനെ വണങ്ങി നാം കറുത്ത വസ്ത്രം ധരിക്കുന്നു .ഇരുമ്പ് സത്ത് നമ്മില്‍ നിന്നും കുറയാതെ ഇരിക്കാന്‍ എത്ര ശാസ്ത്രീയ വഴികള്‍ ആണ് നാം ചെയ്യുന്നത്. ഭാരതീയ ആചാരങ്ങള്‍ എത്ര മനോഹരം .
സൂര്യനില്‍ ജലമില്ല അത് കൊണ്ട് സൂര്യന്‍ ജലത്തെ ആകര്ഷിക്കുമെങ്കില്‍ കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നു ശനി ഗ്രഹത്തില്‍ കാന്തം മാത്രമാണ് ഉള്ളത് അത് ഭൂമിക്കു നേര്‍ വന്നാല്‍ ഭൂമിയുടെ ഇരുമ്പ് സമ്പത്തിനെ വലിച്ചെടുക്കും.
ശാസ്ത്രം ഇപ്പോള്‍ ശനിയില്‍ ഉള്ളത് മറ്റെന്തോ ആണെന്ന് പറയുമായിരിക്കും പക്ഷേ അഥര്‍വ്വവേദത്തിന് തെറ്റില്ലല്ലോ?
മനുഷ്യന് ദാഹം തോന്നണമെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയണം അപ്പോഴേ ജലത്തിനോട് താല്‍പര്യം ഉണ്ടാകൂ .അത് പോലെ ഏതു ഗ്രഹത്തിലാണോ ഇരമ്പു ഇല്ലാത്തത് ആ ഗ്രഹം അത് തേടുന്നു .
ചിലര്‍ ശനിയെ ഇരുമ്പ് ഉള്ള ഗ്രഹമായി ചിത്രികരിക്കുന്നു .അതില്‍ ഇരുമ്പ് ഉണ്ടെങ്കില്‍ എന്തിനു ശനീ ശ്വര കോവിലില്‍ നിന്നും ഇരുമ്പാണികള്‍ ഇട്ട ജലം കൊടുക്കുന്നു ? ഭൂമിയില്‍ അതാതു കാലങ്ങളില്‍ കുറയുന്ന വസ്തു അല്ലേ ഭക്തന് കൊടുക്കേണ്ടത്? ദാഹം ഉള്ളപ്പോള്‍ അവല്‍ കൊടുക്കുകയോ?
ഇരുമ്പ് പ്രദാനം ചെയ്യുന്ന ഗ്രഹമെങ്കില്‍ അതിന്റെ ആവിശമെന്ത് ?
സൂര്യനില്‍ നിന്നും ചൂട് കിട്ടുന്നെങ്കില്‍ കൊടുക്കേണ്ടത് തണുപ്പാണ്
ചന്ദ്രനില്‍ നിന്നും തണുപ്പ് കിട്ടുന്നെങ്കില്‍ ചൂടിനുള്ള പുതപ്പാണ്‌ കൊടുക്കേണ്ടത്.
അപ്പൊ ശനിയില്‍ നിന്നും ഇരുമ്പാണ് കിട്ടുന്നതെങ്കില്‍ എന്തിന് ഇരുംബിട്ട ജലം കൊടക്കണം ? അത് തെറ്റല്ലേ ?
നഷട്ട പെടുന്നതല്ലേ കൊടുക്കേണ്ടത് ? അത് കൊണ്ട് ശനീശ്വര കോവിലില്‍ ഇന്നും ഇരുമ്പ് ഇട്ട ജലം കൊടുക്കുന്നു..
ശനി കാന്ത ഗ്രഹമാണ് അത് ഇരുമ്പിനെ ആണ് ആകര്‍ഷിക്കുന്നത് എന്ന്‍ അഥര്‍വ്വo പറയുന്നു.
ശനിയാഴ്ച ശനി ദേവന്‍ ഭൂമിയില്‍ നിന്നും ഇരുമ്പിനെ സീകരിച്ചാല്‍ ശനി ദിനം ഭൂമിയില്‍ മരണം കൂടുന്നു അല്ലെങ്കില്‍ രോഗങ്ങള്‍ കൂടുന്നു എള്ള് തിരികള്‍ അത് നിര്‍വീര്യ മാക്കുന്നു .ഈ ശാസ്ത്രമാണ് എള്ള് തിരി അമ്പലങ്ങളില്‍ കത്തിക്കുവാന്‍ കാരണം .

Wednesday, 16 November 2016

തൃപ്പാദങ്ങൾ സത്യാഗ്രഹഭൂമിയിൽ⚜*

*⚜തൃപ്പാദങ്ങൾ സത്യാഗ്രഹഭൂമിയിൽ⚜*
ശ്രിഹരി ശ്രിജേഷ് എന്നയാളുടെ ഫോട്ടോ
🌱വൈക്കം സത്യാഗ്രഹ സമരത്തിന് അവശ സമുദായങ്ങളുടെ നേതാവും ത്രാതാവും എന്ന നിലയിൽ ശ്രീനാരായണ ഗുരുവിന്റെ സർവ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു. നമ്മുടെ ചരിത്രകാരന്മാർ ഏറെയും ഈ പരമാർത്ഥം ഗ്രഹിക്കുകയോ മാനിക്കുകയോ ചെയ്തു കാണുന്നില്ല. ആരംഭത്തിൽ തന്നെ സത്യാഗ്രഹ ഫണ്ടിലേയ്ക്ക് ഒരു ഭണ്ഡാരം തൃപ്പാദങ്ങൾ ശിവഗിരിയിൽ ഏർപ്പെടുത്തി. തത്സംബമായി 1924 മേയ് 3-ാം തീയതി മലയാള മനോരമയിൽ വന്ന വാർത്ത കാണുക:👇🏻
"വർക്കല ശ്രീ നാരയണ ഗുരുസ്വാമിയുടെ ഇരിപ്പിടമായ ശിവഗിരിയിൽ അദ്ദേഹം തന്നെ ഒരു സത്യാഗ്രഹ നിധിപ്പെട്ടി വച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സന്ന്യാസിമാർ ഈ പെട്ടിയും കൊണ്ടു നടന്നു യാചിച്ച് ധനശേഖരണം ചെയ്യുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തിരിക്കുന്നു."
ശിവഗിരി മഠത്തിലെ മാനേജരായിരുന്ന മാർത്താണ്ഡൻ സാറിനെ സമരഭടനായി അയച്ചതും, എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ഡോക്ടർ പി.എൻ.നാരായണനെ സത്യാഗ്രഹികളെ ശുശ്രൂഷിക്കാൻ വൈക്കത്തെക്ക് അയച്ചതും മറക്കത്തക്കതല്ല.
1924 മാർച്ച് 30-നാണല്ലോ സത്യാഗ്രഹത്തിന്റെ ആരംഭം. സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി തൃപ്പാദങ്ങൾ സ്വന്തം സംഭാവനയായി ആയിരം രൂപ സമ്മാനിച്ചു.
1924 സെപ്റ്റംബർ 27 ന് ഗുരു വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദർശിച്ചു.
തൃപ്പാദങ്ങളുടെ ആഗമനം പ്രമാണിച്ച് ആയിരക്കണക്കിനാളുകൾ ബോട്ടുജെട്ടിയിൽ കൂടി. ബോട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായി എൻ.നാരായണൻ അകത്തു കടന്ന് മനോഹരമായ ഒരു ഖദർ ഹാരം സ്വാമികളെ അണിയിച്ചു. പല നിറഞ്ഞളിലുള്ള ഖദർ നൂലുകൊണ്ടു കെട്ടിയുണ്ടാക്കിയ ആ മാല വളരെ കൗതുകകരമായിരുന്നത്രെ. അതെന്താണെന്ന് സ്വാമികൾ ആരാഞ്ഞു.
ഖദറാണെന്ന് പറഞ്ഞു കേട്ടപ്പോൾ
"നിങ്ങൾ ഭക്ഷിക്കുന്നതും
ഖദറാണോ ??"* എന്ന് സ്വാമികൾ സ്വതഃസിദ്ധമായ ഫലിത ചാതുര്യത്തോടെ ചോദിക്കുകയുണ്ടായി. "ഇതിനു വാസനയില്ലല്ലോ അകത്തായിരിക്കും വാസന"യെന്നും സ്വാമികൾ പറഞ്ഞു. അടുക്കള മുതൽ വായനശാല വരെയുള്ള സത്യാഗ്രഹ പന്തലിലെ എല്ലാ ക്രമീകരണങ്ങളും സ്വാമികൾ നടന്നു കണ്ടു...🌱
സത്യാഗ്രഹത്തോടനുബന്ധിച്ചു നടത്തിയ സവർണജാഥ വിഖ്യാതമാണ്. യശശ്ശരീരനായ മന്നത്തു പത്മനാഭനായിരുന്നു ജാഥാ ക്യാപ്റ്റൻ *'എന്റെ ജീവിത സ്മരണകൾ'* എന്ന ആത്മകഥയിൽ മന്നം രേഖപ്പെടുത്തുന്ന ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കുന്നു....
💢"ജാഥയുടെ വർക്കല സ്വീകരണം എടുത്തു പറയേണ്ട ഒന്നാണ്. ശിവഗിരിയിൽ അധിവസിച്ചിരുന്ന പരിശുദ്ധനായ ശ്രീനാരായണ ഗുരുദേവരുടെ സന്നിധിയിലേക്ക്, അവിടെ കൂടിയ ബഹുജനങ്ങൾ ഭക്തിപൂർവമാണ് സ്വാഗതം ചെയ്തത്. ഞങ്ങൾ അണിനിരന്നു അദ്ദേഹത്തെ പ്രദക്ഷിണം വച്ചു നമസ്കരിച്ച് അനുഗ്രഹം വാങ്ങിയ ശേഷമേ വിശ്രമിച്ചുള്ളു. അവിടെയും എന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം നടന്നു. വർക്കല തീർത്ഥത്തിലെ സ്നാനവും സ്വാമി സന്നിധിയിലെ വിശ്രമവും കൊണ്ട് ജാഥാംഗങ്ങളുടെ ക്ഷീണമെല്ലാം ഒരു വിധം നീങ്ങി. ഞങ്ങളിൽ ചിലർ സ്വാമികളെ പ്രത്യേകം കണ്ടു സംസാരിച്ചു. കുശലപ്രശ്നത്തിനു ശേഷം അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സവർണർ ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനം അഭിനന്ദനീയവും അത്ഭുതകരവുമാണെന്നും സവർണാഭിപ്രായം രേഖപ്പെടുത്താൻ ഇതിനേക്കാൾ കവിഞ്ഞ മാർഗമില്ലെന്നും ഈ സവർണ ജാഥയുടെ സഞ്ചാരം മൂലം ഹിന്ദുക്കൾക്കിടയിൽ ഒരു സമൂല പരിവർത്തനം തന്നെ ഉണ്ടായിക്കാണുമെന്നും വഴി തുറന്നു കിട്ടിയില്ലെങ്കിൽ തന്നെയും അത് വലിയൊരു സമ്പാദ്യമാണെന്നും സ്വാമികൾ പ്രസ്താവിച്ചു. ജാഥാംഗങ്ങളെല്ലാം അവിടെ വച്ച് സ്വാമികളുടെ അനുഗ്രഹവും വാങ്ങിക്കൊണ്ടാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. തീണ്ടലും തൊടീലും ജാതിയും ഉപജാതിയും ഇല്ലാതാക്കുക മാത്രമല്ല, പറയിയായ മാതംഗിയെ സന്യാസിയാക്കി മറ്റുള്ളവരുടെ കൂട്ടത്തിൽ പാർപ്പിക്കുകകൂടി ചെയ്ത ശ്രീ ബുദ്ധദേവന്റെ സ്മരണ ശിവഗിരി സങ്കേതത്തിലെപ്പോലെ മറ്റെങ്ങും അത്ര വേഗത്തിൽ ഉണ്ടാകുന്നതല്ല."💢
ഇങ്ങനെ വൈക്കം സത്യാഗ്രഹത്തോട് ആത്മാർത്ഥമായ ആഭിമുഖ്യമാണ് ഗുരു തൃപ്പാദങ്ങൾ പുലർത്തിയിരുന്നതെന്നുള്ളത് അനിഷേധ്യമായ ഒരു ചരിത്ര സത്യമാണ്
ചിത്രത്തിൽ സത്യഗ്രഹികൾക്കായി തൃപ്പാദങ്ങൾ വിട്ടുകൊടുത്ത വെല്ലൂർ മഠം

Wednesday, 28 September 2016

ആരോഗ്യത്തെക്കുറിച്ചാണ് ഞാൻ വായിക്കുന്നതും പഠിക്കുന്നതും എഴുതുന്നതും.

പ്രിയപ്പെട്ടവരെ, എനിക്ക് നേരിൽ പരിചയമുള്ള, ഹെഗ്‌ഡെ അഭിമുഖം വളരെ നല്ലൊരു ആരോഗ്യ സംവാദത്തിനു തുടക്കമിട്ടെന്നു പറയുന്ന
ധാരാളം അലോപ്പതി ഡോക്ടർമാരുണ്ട്. ഇവിടെ ഹെഗ്‌ഡെയെ നാനോസിൽവർ ലായനിയിലും ഹിന്ദുത്വപ്രചാരണത്തിലും ഒതുക്കിയാൽ, അത് വിശ്വസിക്കുന്ന ധാരാളം പുരോഗമനവാദികളുണ്ടെന്ന
വസ്തുത മനസിലാക്കിയവരാണ്ലോകാരോഗ്യസംഘടനയെപ്പോലെ 'എല്ലാവർക്കും ആരോഗ്യമെന്നു' കൊട്ടിഘോഷിച്ചു വാചാലരാവുന്നത്.അവരോടു മറുപടി പറയാൻ എനിക്ക് താല്പര്യമില്ലാത്തതിന്റെ കാരണങ്ങളും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പലപ്പോഴായി തോന്നിയ സംശയങ്ങളും ചുവടെ കൊടുക്കുന്നു.
ഇത് പഠിച്ചതിൽ പിടിച്ചു നിൽക്കുന്ന ഡോക്ടർമാർക്ക് വേണ്ടിയല്ല.ഹെഗ്‌ഡെ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് വിചാരിക്കുന്നവർ എന്നെ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി മാത്രമാണ്.

1. ആരോഗ്യത്തെക്കുറിച്ചാണ് ഞാൻ വായിക്കുന്നതും പഠിക്കുന്നതും എഴുതുന്നതും. പരിസ്ഥിതിയെ അടുത്തറിയുന്ന ഡോക്ടർമാരാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്.രോഗാണുവും മരുന്നും പലപല രോഗങ്ങളും എന്തെന്ന് ഗവേഷണം നടത്തുന്നവരോട്
എനിക്കൊന്നും പറയാനില്ല. സൂക്ഷ്മാണുക്കളടക്കം എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ആരോഗ്യദർശനം തുടങ്ങുന്നത്. തങ്ങൾ പഠിച്ചു വച്ചതിൽ വരാത്ത ഏതെങ്കിലും വിദേശയൂണിവേഴ്സിറ്റിയിലെ പഠനം റഫറൻസ് ആയി സൂചിപ്പിച്ചാൽ കോൺസ്പിരസി തിയറിയെന്നു തെറി വിളിക്കും. ഉദാ. സൂര്യപ്രകാശസാന്നിധ്യവും ശരീരത്തിലെ രാസപ്രവർത്തനങ്ങളും. ആഹാരവുമായി ബന്ധപ്പെട്ട പഠനങ്ങളും.
2. ഒരു വിഷയം ശാസ്ത്രീയമാകണമെങ്കിൽ അതിനൊരു തിയറി പാർട് വേണം. പരീക്ഷണങ്ങളിലൂടെ ഏതെങ്കിലും ലാബിൽ തെളിയിക്കപെട്ടാൽ മാത്രം പോരാ. ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതും എപ്പോഴും എല്ലായിടത്തും സത്യമാകുന്നതുമാവണം. ഒരു ജീവനെയും ഹനിക്കുന്നതാവരുത്.
വ്യക്തികളുടെ അനുഭവത്തിലും ശരിയായി വരണം. അതുകൊണ്ടു തന്നെ രോഗാണുവിനെ ഇല്ലാതാക്കി രോഗം മാറ്റാമെന്ന സിദ്ധാന്തത്തെ ശാസ്ത്രീയമായി പല ഡോക്ടർമാരും കരുതുന്നില്ല.കൂടുതൽ ആളുകൾ വായിക്കുന്നത് കൊണ്ട് മനോരമ വാരിക ഏറ്റവും നല്ലതാണെന്നു പറയാനാവില്ല. ഭൂരിപക്ഷം പേർ ആശ്രയിക്കുന്നത് കൊണ്ട് അലോപതിയും. മനോരമ വായിക്കുന്നവർ മോശക്കാരാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാൽ മാർകേസിനെ ഇഷ്ടപ്പെടുന്നവരെ 'മ വാരിക' വായിക്കാൻ നിർബന്ധിക്കരുത്. അലോപതി പ്രചരിപ്പിക്കാൻ ചെലവിടുന്ന ഫണ്ട് ആയുർവേദത്തിനു വേണ്ടി മാറ്റിവച്ചാൽകൂടുതൽ പേർ അതിനു പിന്നാലെ പോകുമെന്നു സാമാന്യമായി പറയാം.
3. മരുന്നുകൾക്ക് താത്‌കാലികമായി മാത്രമേ രോഗം മാറ്റാൻ കഴിയൂവെന്നും 'സൂപ്പർ അണുക്കൾ ' പെരുകുകയാണെന്നും പരക്കെ അംഗീകരിക്കപ്പെട്ടു വരികയാണ്.ഇനി വാക്സിനിലേക്കു കടക്കാതെ അറച്ച് നിന്നാൽ കച്ചോടം പൂട്ടിപ്പോകുമെന്നു കമ്പനികൾക്കറിയാം. വായു,ജലം, ആഹാരം എന്നിവയിൽ വരുന്ന രാസമാലിന്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനും, അവ മനുഷ്യശരീരത്തെ അർബുദമടക്കമുള്ള മാരകരോഗങ്ങളിലേക്കു നയിക്കുമെന്ന് പഠിപ്പിക്കാനും എത്ര ഡോക്ടർമാർ സമയം ചിലവിടാറുണ്ട് ?
4. തവിടില്ലാത്ത അരിയും കെമിക്കലടങ്ങിയ പഞ്ചസാരയും പാക്കറ്റ് ആഹാരവും ചെറുകുടലിൽ നിന്നും രക്തത്തിലേക്ക് പോഷകം ആഗിരണം ചെയ്യപ്പെടുന്നതിനു തടസ്സമാണെന്നും പ്രചരിപ്പിച്ചിട്ടു പോരെ അയേൺ ഗുളികയും വാക്സിനും ജന്മാവകാശമാണെന്നു പഠിപ്പിക്കുന്നത്?
5. പ്ലാസിബോ ഇഫക്ട് ഉണ്ടന്ന് സമ്മതിക്കുന്നവർ പോലും രോഗികൾക്ക് മരുന്ന് കുറിച്ച് നൽകുമ്പോൾ അതേക്കുറിച്ചു ഓർമിക്കാറുണ്ടോ?
6. ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ഏതറിവുകളും സുലഭമായി ലഭിക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്.ഒരു പുസ്തകവും വായിക്കാതെ വാഹനങ്ങൾ പോലും രൂപകൽപന ചെയ്യാൻ ബൗദ്ധികശേഷിയുള്ളവരും സ്വന്തം ആരോഗ്യകാര്യത്തിൽ ഡോക്ടറെ കാണണമെന്നു നിർബന്ധം പിടിക്കുന്നതെന്തിനാണ്?
7. ഗാന്ധിയൻ ഫിലോസഫി പഠിച്ചു ജീവിക്കാൻ ശ്രമിച്ചാൽ കുറെയൊക്കെ ആരോഗ്യം വീണ്ടെടുക്കാൻ നമുക്ക് കഴിയില്ലേ ? പുതിയ ഗവേഷണങ്ങൾ വഴി വല്ല മരുന്നും ഒത്തു കിട്ടുമെന്ന് വിശ്വസിച്ചല്ലേ ആളുകൾ സ്വന്തം ഉള്ളിലെ രോഗകാരണങ്ങളിലേക്കു നോക്കാൻ തുനിയാത്തത്? ( അലോപ്പതി മരുന്നുകൾ കൊട്ടക്കണക്കിനു ഞാനും കഴിച്ചിരുന്നു. താരൻ പോലും മാറിയ അനുഭവം എനിക്കില്ല)
8. ഇനിയിപ്പോ രുചി തന്നെ മാറിപ്പോയ ഒരു തലമുറ, ശരീരം രോഗം സ്വയം മാറ്റാനുള്ള ശേഷിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞാൽ പോലും ശീലങ്ങളിൽ നിന്നും മാറിചിന്തിക്കുകയില്ല. ഇഷ്ടം പോലെ രോഗികൾ എന്നുമുണ്ടാകും. പിന്നെയെന്തിനാണ് ഡോക്ടർമാർ ബഹളം വയ്ക്കുന്നത്?
9. ഹെഗ്‌ഡെ പറയുന്നത് സ്വന്തം ചികിത്സാനുഭവങ്ങളുമായി ചെർത്തുവച്ചല്ലേ ആളുകൾ വായിക്കുന്നത്? അവരുടെ സ്വാതന്ത്ര്യമനുസരിച്ചല്ലേ മരുന്ന് കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും? ഏറ്റവും കൂടുതൽ സംഘടനകളും സാമ്പത്തികശേഷിയുമുള്ള ആശുപത്രി മുതലാളിമാരും ഡോക്ടർമാരുമുൾപ്പെടുന്ന തൊഴിൽദാതാക്കളെ തള്ളിപ്പറയാൻ ഒരു രാഷ്ട്രീയക്കാരും മുന്നോട്ടുവരില്ല.പക്ഷെ അവരുടെ കൂട്ടത്തിൽ ചികിത്സാദുരന്തം ഏറ്റുവാങ്ങിയവരും സാമൂഹ്യബോധമുള്ളവരും പ്രതികരിക്കും. എന്നെപ്പോലുള്ള ലേഖകർക്ക് പിന്തുണ തരുന്ന അലോപ്പതി ഡോക്ടർമാരെയല്ലേ നെൽസനെപ്പോലുള്ളവർ ആദ്യം പഠിപ്പിക്കേണ്ടത്? പാലം പണിയിൽ അഴിമതിയുണ്ടെന്നല്ലാതെ അതിന്റെ തത്വം തന്നെ പൊള്ളയാണെന്ന് ഒരു എൻജിനീയറും പറയില്ല. മെഡിക്കൽ കോളേജിൽ പഠിച്ചവർ എന്തുകൊണ്ടാണ് ആ ചികിത്സാശാസ്ത്രം അബദ്ധമാണെന്ന് പറയുന്നത്?
10. രോഗചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടു സ്നേഹിതരും ബന്ധുക്കളും മുടിയുന്ന സങ്കടങ്ങൾ കേട്ടാണ്, പരിഹാരങ്ങൾ; തേടിയാണ് ഞങ്ങൾ ആരോഗ്യവും ഒരു സാമൂഹ്യപ്രശ്നമായി ചർച്ചാവിഷയമാക്കാൻ ആഗ്രഹിക്കുന്നത്.ലോകം മുഴുവൻ എതിർത്താലും തനിക്കു സത്യമാണെന്നു തോന്നുന്നത് പ്രസിദ്ധീകരിക്കാനുള്ള ആർജ്ജവം കാണിക്കുന്ന മാതൃഭൂമി പത്രാധിപരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നു പറഞ്ഞവരിൽ ഡോക്ടർമാരുമുണ്ടെന്നു വിമർശകർക്കറിയാമോ? അദ്ദേഹത്തെ, ദൈവം തെറ്റ് ചെയ്‌താലും റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ സ്വദേശാഭിമാനിയോട് ഉപമിച്ചവരുമുണ്ടെന്നു കൂടി മാന്യവായനക്കാർ മനസ്സിലാക്കണം.

Sunday, 21 August 2016

ഒരു ചമ്മന്തി കൊണ്ട് ഒരുപാട് പ്രൈവറ്റ് ആസ്പത്രികൾ പൂട്ടിക്കാം,

ഒരു ചമ്മന്തി കൊണ്ട് ഒരുപാട് പ്രൈവറ്റ് ആസ്പത്രികൾ പൂട്ടിക്കാം,ഒരുപാട് പേരെ കടക്കെണിയിൽ നിന്നും നിത്യദുരിതത്തിൽ നിന്നും കരകേറ്റാം!.
പ്രമേഹം, പ്രഷർ, ഹൃദ്രോഗം, പൊണ്ണത്തടി എല്ലാമാണല്ലോ ഇന്ന് ആസ്പത്രികളുടെ നിലനിൽപ്പിന്റെ ആണിക്കല്ലുകൾ. ഇതു നാലും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തിക്കു സാധിക്കും, മൂന്നുമാസം കൊണ്ട് പുർണ്ണ ആരോഗ്യം ഉറപ്പ് !!.
ഇതിലെ പ്രധാന ഘടകം പാശ്ശൻ ഫ്രൂട്ട്( Passiflora edulis)ആണ്. നന്നായി പഴുത്ത് മഞ്ഞ നിറമായ പഴം തൊണ്ടോടെ നുറുക്കിയത് രണ്ട്, ഒരു പിടി നിറയെ കറിവേപ്പില, കാന്താരിമുളക് ഏഴ്-എട്ട്, പാകത്തിന് ഉപ്പ് . ഇവയെല്ലാം കൂടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബ്ൾസ്പുൺ ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) കൂട്ടിയിളക്കി (ഗുണത്തേക്കാൾ രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ എണ്ണ ഒഴിക്കാതിരിക്കുക) നിത്യേന ഉപയോഗിക്കുക. പഞ്ചസാര (White sugar മാത്രം) മൈദ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.
പാശ്ശൻഫ്രൂട്ട് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്കുന്ന ചെടിയാണ്. ഇതിന്റെ പഴത്തിലും തൊണ്ടിലും കുരുവിലുമെല്ലാം രോഗപ്രതിരോധവും നിത്യയവ്വനവും നൽകുന്ന അമൂല്യങ്ങളായ ഘടകങ്ങളാണ് ഒളിഞ്ഞു കിടക്കുന്നത്. യോഗഭാഗ്യമുള്ളവർ ഉപയോഗിച്ചു വിജയിക്കുക, അല്ലാത്തവർ അവരുടെ അസൗകര്യങ്ങളുടെ കാരണങ്ങളിൽ സമാധാനിച്ച് ഉള്ളതൊക്കെ ആസ്പത്രിക്കാർക്കു കൊടുത്ത് അവരുടെ അൽപ്പായുസ്സ് തള്ളി നീക്കട്ടെ.

കാന്താരിയും കറിവേപ്പിലയും കൊളസ്ട്രോള്‍ പിന്നെ ഓര്‍മയില്‍ പോലും ഉണ്ടാകി...

Friday, 5 August 2016

മാസമുറ ഇല്ലെങ്കില്‍

മാസമുറ ഇല്ലെങ്കില്‍?
ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാധിക്കും.
എന്റെ അഥര്‍വ്വവേദ പഠനം അങ്ങിനെ തന്നെ അതിനെ ഉറപ്പിക്കുന്നു.
ഇശോര സൃഷ്ട്ടിയില്‍ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം. മാസത്തില്‍ ഏഴു ദിവസം മാത്രമേ സ്ത്രിശരീരം ബീജം സീകരിക്കൂ ഇതെന്തു നീതി ദൈവമേ ''' എന്തിനാണ് ഈ വിവേചനം
ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക.
സന്താനം ലഭിക്കാന്‍ ഒരു സ്ത്രിക്ക് ഋതു ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാൽ തന്നെ അത് താളം തെറ്റിയാലും ഗർഭിണി ആകാനുള്ള സാധ്യത കുറയില്ല.
പതിനാറു വയസായിട്ടും ഋതു സംഭവിക്കാത്ത പെണ്‍കുട്ടിയുമായി ഒരിക്കല്‍ ഒരമ്മ തന്‍റെ അടുക്കല്‍ വന്നു . വിധവയെ പോലെ അവള്‍ ജീവിക്കണമല്ലോ എന്നോര്‍ത്തു അവര്‍ പൊട്ടിക്കരഞ്ഞു. രഹസ്യമായി പെണ്‍കുട്ടിയോട് ആണ്‍കുട്ടികളെ ഇഷ്ട്ടമാണോ എന്ന് ചോദിച്ചു .ഒരു പതിനാറുകാരിയില്‍ ഉള്ള എല്ലാ വികാരങ്ങളും ആ കുട്ടിയിലും കാണാന്‍ സാധിച്ചു . പിന്നീട് ആ അമ്മയോട് സാരമില്ല വിവാഹപ്രായമാകുമ്പോള്‍ അത് നടത്തൂ അവള്‍ മക്കളെ പ്രസവിക്കും എന്ന് ഞാനും ഉറപ്പു കൊടുത്ത് പറഞ്ഞയച്ചു . ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍കുട്ടിയും അവര്‍ക്ക് ജനിച്ചു അന്നും ഇന്നും ആ പെണ്‍കുട്ടിക്ക് മെന്‍സസ് ഉണ്ടായിട്ടില്ല.
ശസ്ത്രലോകം ഇതിനെ എന്ത് വിളിച്ചാലും ഞാന്‍ പറഞ്ഞത് അഥര്‍വ്വം സാക്ഷി സത്യം ആണ്.
അതിന്റെ കാരണം അല്പ്പം കടന്നു ചിന്തിച്ചാല്‍ മതി.
200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികള്‍ക്ക് മാസമുറ എന്താണെന്നു പോലും അറിയില്ലായിരുന്നു. പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു.
പിന്നീട് പോളിനെഷന്‍ ദീപുകളിലും കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ കടന്നു കുടി. സായിപ്പിന്റെ ബിസ്ക്കറ്റും പന്നിയിറച്ചിയും അവിടെയും വിളമ്പി അങ്ങിനെ അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' അവര്‍ക്കും മാസമുറ സാമ്മാനിച്ചു. പാവം സ്ത്രികള്‍എന്നെ എനിക്ക് പറയാനുള്ളൂ. നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കൊന്നും മാസമുറയോ വന്ധ്യതയോ ഉണ്ടാകില്ല.
ജപ്പാനിലെ ''''ഒക്നാമോ'''' എന്ന പ്രുകൃതി ഗ്രാമത്തിലെ സ്ത്രികള്‍ക്ക് വിരളമായി മാത്രമേ മെന്‍സസ് ഉണ്ടാകുന്നുള്ളൂ .അവിടെ തൊണ്ണൂറു വയസില്‍ മാത്രമേ വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ പോലും ഉണ്ടാകുന്നുള്ളൂ.
കൌരവരുടെ കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഋതു തെറ്റുന്നുള്ളൂ. ആ ഭാഗം അപ്പോള്‍ മാത്രമാണ് വേദ വ്യസാൻ പറയുന്നത്. ശരീരത്തില്‍ വേവിച്ച ആഹാരവും മനസ്സില്‍ ദുഃഖവും ഉണ്ടാക്കുന്ന സാഹചര്യ മുണ്ടായാല്‍ ഇതു തുടര്‍ച്ചയായി സംഭവിക്കും.
തനതായ ആഹാരം കഴിച്ചാല്‍ മൂന്നോ നാലോ മാസത്തില്‍ മാത്രമേ മാസമുറ ഉണ്ടാകുകയുള്ളൂ.
വേവിച്ച ആഹാരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു . ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾക്ക് എന്നും വസന്ത കാലമാണ് പിന്നെ പുരുഷനെ പോലെ പ്രകൃതി അനുവദിക്കും വരെ ബീജം സീകരിക്കാൻ കഴിയുന്നതാണ്.
അശോക വനിയില്‍ സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല.
അശോക വനികയില്‍ സീത വസ്ത്രം മാറ്റുന്നില്ല . രാവണന്‍ തട്ടിയെടുക്കുന്ന വേളയിൽ ധരിച്ചിരുന്ന വസ്ത്രം മാത്ര മുടുത്തു ഒരുവര്‍ഷം തപസ്സിരുന്നു. ആ തപസ്സ് അശോകവും ശിംശിപവും നിറഞ്ഞ വൃഷ ചുവട്ടിൽ ആയിരുന്നു !! അതും ഒരു വര്‍ഷം ഹെന്റമ്മോ കേട്ടിട്ട് പേടിയാകുന്നു. കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ സാഹചര്യ മിന്നുള്ളപ്പോള്‍ ഈശോരാ സീത പെണ്ണിന് അതൊന്നും ഉണ്ടായില്ല. എന്തിരോ എന്തോ!!
ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വാല്മീകിക്ക് തെറ്റ് പറ്റിയോ!!!
പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം കുന്തി ദേവി കാട്ടില്‍ അലഞ്ഞു നടന്നു. യെവ്വനയുക്തമായ കുന്തിയമ്മയും യുവതിയും കാമദേവന്‍ കടെഞ്ഞെടുത്ത പഞ്ചാലിയും ഏറെക്കാലം കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ഞാലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോന്നും കുന്തി പറഞ്ഞില്ല അങ്ങനൊന്ന് വേദവ്യാസൻ എഴുതിയുമില്ല. ഈ ഭാഗം മഹാഭാരത രചനയില്‍ മറന്നു പോയതല്ല'ഇല്ലാത്തത് എഴുതിയില്ല അത്രെയേ ഉള്ളൂ .
വള്ളി പുള്ളി വിടാതെ മഹാഭാരതം എഴുതിയ ഗ്നപതിക്കും തെറ്റിയോ അതോ മോശം എന്ന് പറഞ്ഞു ആനത്തലയന്‍ മുക്കിയോതാണോ എന്തോ . എന്റെ ഗണപതി ഭഗവാനെ വിവാഹം കഴിക്കാത്ത ദേവ.... നാണം കൊണ്ടാണോ അങ്ങിതു മറച്ചു പിടിച്ചത്. നാണം കൊണ്ടാണ് ഇതു പറയാത്തതെങ്കില്‍ ഇന്നു ഭക്തര്‍ നടക്കല്‍ അടിക്കുന്ന തേങ്ങ നാളെ താങ്കളുടെ തലയില്‍ അടിക്കും.
തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത് യോഗ ശീലിക്കുന്നവർക്ക് മാസമുറ വൈകിയാണ് ഉണ്ടാകുന്നതെന്നും അറിയുക.
ഗണപതിയെ പോലെ കറുകപ്പുല്ല് നാളികേരം കൂട്ടി ശീലിച്ചാല്‍ രോഗമൊന്നും വരില്ല ബുദ്ധി വര്‍ദ്ധിക്കും .അപസ്മാരം വരില്ല . മുഖശ്രി കൈവരും . മെന്‍സസ് കാലം കുറയും .
സീത ഒരു വർഷം അശോകവനത്തിലാണ് (ദുഃഖം ഇല്ലാതാക്കുന്ന വനം ) കഴിച്ചു കൂട്ടിയത്
നമ്മുടെ താടിയെല്ല് നീണ്ട (ഹനു +താടിയെല്ല്) മനുഷ്യൻ ഈ വനത്തിൽ ചെന്നപ്പോൾ സീതചേച്ചി അശോക മരത്തിന്‍കീഴെയല്ല ഇരുന്നത് ശിംശിപ വൃക്ഷത്തിന്റെ ചുവട്ടിൽ തന്നെ ആണിരുന്നത്. രാമായണം സത്യമായാത് കൊണ്ടും വള്ളി പുള്ളി വിടരുത് എന്നത് വാല്മീകിക്ക് നിര്ബന്ധ മുണ്ടായിരുന്നത് കൊണ്ടും തത്സമയ വിവരണം അങ്ങിനെ തന്നെ എഴുതി.
പക്ഷേ നമ്മുടെ രാവണന് ഈ സീത കൊച്ചിനെ കണ്ടിട്ട് നില്ക്ക കള്ളിയില്ല കക്ഷി ആവുന്നത്ര പ്രലോഭനം നടത്തി നോക്കി പക്ഷേ സീതയില്‍ അതേറ്റില്ല .
.
സീത സമ്മതിച്ചില്ല മാത്രമല്ല ഇനി രാമദേവനെ കാണുന്നത് വരെ വസ്ത്രം മാറില്ലെന്നുകൂടി ശപഥം ചെയ്തു.
ഇതു കേട്ടു രാവണൻ മുക്ക്രയിട്ട് ചിരിച്ചു മനസ്സുകൊണ്ട് ഇങ്ങിനെ കമന്റി;;
എന്തൊക്കെയായാലും 27 ദിവസത്തിൽ കൂടുതൽ ഒരിക്കലെങ്കിലും പെണ്ണുങ്ങൾ വസ്ത്രം മാറണമല്ലോ രേജസ്സോല ഓരോ മാസവും വന്നു ഭവിച്ചിടും ഹെന്റമ്മോ;; അതോർത്തപ്പോളാണ് നമ്മുടെ പത്തു തലക്കാരാനു പൊട്ടിച്ചിരിക്കാൻ തോന്നിയത് .
സീതക്കൊച്ച് ഇതു നിസ്സാരമാക്കിയെടുത്തു കക്ഷി ഇരിക്കുന്ന സ്ഥലം ചെയ്ഞ്ജു ചെയ്തു . നേരെ കണ്ട അശോക മരത്തിനു കീഴിൽ ഇരുന്നു വേദ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി.
നമ്മുടെ അശോക മരത്തിനു മാസമുറയെ തടയാനും / വെള്ളം പോക്കിനെ ഇല്ലാതാക്കാനും മഹത്തായ കഴിവുണ്ട്.
ആർത്തവ പ്രശ്നങ്ങള്ക്ക് അശോക പൂവ് എണ്ണ കാച്ചി തലയിൽ തേച്ചാൽ അത് നേരെയാകും അശോകത്തൊലി കഷായം വെച്ച്‌ കുടിച്ചാലും ബെഹു കേമം.
അശോകപ്പൂവ് തിന്നുന്നതും നല്ലത്.''' മുടിയിലും ചൂടിക്കോളൂ....
ആര്‍ത്തവത്തിന് മുന്‍പ് ചിലര്‍ക്ക് നല്ല വയര്‍ വേദന ഉണ്ടാകും ഇവര്‍ക്ക് രക്തം ചെറിയ കട്ട കട്ടയായി പോകും ലോലമായ രക്തം പോക്ക് ഇവരില്‍ ഉണ്ടാകില്ല .
മാങ്ങ തിന്നതിന് ശേഷം നമ്മള്‍ വലിച്ചെറിയുന്ന നമ്മുടെ മാങ്ങാണ്ടി ഇനി സൂക്ഷിച്ചു വെക്കുക അത് അരിഞ്ഞു ഇടിച്ചു പൊടിച്ചു വെച്ച് കൊള്ളൂ ആര്‍ത്തവ ദിവസത്തിനു മുന്‍പ് അല്‍പ്പനാള്‍ ഈ പൊടി ഒരു നുള്ള് കഴിക്കുക ഈ വേദന ഉണ്ടാകില്ല മാങ്ങയുടെ വിത്ത്‌ അതിന്റെ കട്ട് കളഞ്ഞു പായസം വെച്ച് കിടിക്കാം സ്ത്രികള്‍ക്ക് നല്ല ആഹാരമാണ് മാങ്ങാണ്ടി . മാങ്ങാണ്ടി രക്തത്തെ അലിയിപ്പിക്കും.
ഇളം പപ്പായക്കായ് സമൂലം ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാലും മാസമുറ വേദന ഉണ്ടാകില്ല.
വെള്ളം പോക്കിന് നിലപ്പനക്കിഴങ്ങും മുത്തങ്ങയും സമം തേങ്ങാപ്പാലില്‍ കഴിച്ചാല്‍ വളരെ ഗുണംചെയ്യും
ഇതൊന്നും അറിയാതെ കുറെ അലോപ്പതി ഗുളിക കഴിച്ചു ഗര്‍ഭ പാത്രത്തെ താറുമാറാക്കിയുട്ടുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ ഉത്തരവാദി.
പക്ഷേ സീതാമ്മയെ ജനക മാഹരാജന്‍ വേദവും അതിലെ വൈദ്യവും പഠിപ്പിച്ചിട്ടുണ്ട് ആപത്തില്‍ അറിവ് മാത്ര മാണ് രക്ഷകന്‍ .
രാമായണത്തിലെ 'സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല നീണ്ട ഒരു വര്‍ഷം അവര്‍ തപസ്സിലലിഞ്ഞു അപരോഹണ വേളയിൽ ഉടുത്തിരുന്ന വസ്ത്രം മാത്രമേ സീത ധരിക്കുന്നുള്ളൂ.അലക്കലോ കുളിയോ ഒന്നുമില്ല. തപസ്സു തന്നെ ജീവിതമാക്കി
നീണ്ട ഒരു വർഷം അങ്ങിനെ തപസ്സിരുന്നു. മാസമുറ ഉണ്ടായില്ല.
അശോക മരത്തിനും സീതയോട് അലിവു തോന്നി അവയും തന്റെ പൂക്കളെ ശിരസ്സിൽ വീഴ്ത്തി കൊടുത്തു അങ്ങിനെ സീത ദേവി കാവൽ നിന്ന രാക്ഷസികളെയും അത്ഭുതപ്പെടുത്തി കളഞ്ഞു.
പക്ഷേ അത് അശോകമായിരുന്നു / ഈ കഴിവ് അല്പ്പം ശിംശിപം എന്ന വൃക്ഷത്തിനും ഉണ്ട്. പക്ഷേ സീത ഇരുന്നത് ശിം ശിവം എന്ന മരച്ചോട്ടില്‍ അല്ലെന്നും അത് അശോകത്തിനു കീഴെ ആയിരുന്നെന്നും വാല്മീകി രാമായണം വായിച്ചപ്പോള്‍ മനസ്സിലായി!
ഭാരതത്തിലെ ഒരു ഗുരുകുലത്തില്‍ നഗ്നത മറക്കാത്ത സ്ത്രിപുരുഷന്മാരോടൊപ്പം ഏറെ കാലം ജീവിക്കാനും കൃഷി ചെയ്യാനും ഈയുള്ളവന് ഇട വന്നിട്ടുണ്ട്. കാമമോ ലോഭമോ മോഹമോ ഇല്ലാത്ത
അവിടെത്തെ സ്ത്രികളില്‍ ഇതൊന്നും കാണാന്‍ സാധിച്ചില്ല.

Friday, 8 July 2016

സോറിയാസിസ് എന്നാല്‍ എന്താണ് ?

സോറിയാസിസ് എന്നാല്‍ എന്താണ് ?
രക്തത്തില്‍ അഴുക്കുകള്‍ കലര്‍ന്നാല്‍ ഉണ്ടാകുന്ന രോഗമാണ് സോറിയാസിസ്
മലിന ഭക്ഷണo മൂലമോ അലസത കൊണ്ട് വൈകി ഉണര്‍ന്നു ദിനചര്യചെയ്യുന്നവര്‍ക്കോ സോറിയാസിസ് വരാം മാനസിക പീഡനം കൊണ്ടും വെയില്‍ എല്ക്കാത്ത ജോലിക്കാര്‍ക്കും സോറിയാസിസ് വരാം വനസ്പ്പതി എണ്ണകളുടെ ഉപയോഗം രോഗം ഉണ്ടാക്കുന്നു
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന നല്ലൊരുഭാഗം അഴുക്കുകളെ ശരീരം വിയര്‍പ്പിലൂടെ പുറംതള്ളുന്നുണ്ട് . വിയര്‍പ്പു ഗ്രന്ഥികള്‍ അടഞ്ഞാല്‍ ത്വക്കിന്റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുന്നു. പുത്തന്‍ ശരീര നിര്‍മ്മിതിക്ക് പഴയ തൊലികള്‍ തടസ്സം നില്ക്കുന്നു അതോടെ രോഗ സാഹചര്യമുണ്ടാകുന്നു .
തടസ്സമായ തൊലിയെ അപ്പാടെ ശരീരം പുറം തള്ളുന്നു ഈ അവസ്ഥയെ സോറിയാസിസ് എന്ന് പറയുന്നു. പാമ്പിനെ പോലെ ആവരണം കളയുന്ന അവസ്ഥയാണ് നമുക്ക് രോഗമായി മാറുന്നത്. തൊലി പൊഴിക്കാന്‍ പറ്റാത്ത പാമ്പുകള്‍ ചത്തു പോകുന്നു .
. വിശദമാക്കാം
വിയര്പ്പ് പുറപ്പെടുവിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിന്നാല്‍ ത്വക്കിനുള്ളില്‍ അഴുക്കുകള്‍ അടിഞ്ഞു കൂടും അധികമായാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു.
മുഖക്കുരു ഉണ്ടാകാന്‍ കാരണം വിയര്‍പ്പ് പുറപ്പെടുവിക്കുന്ന സുഷിരങ്ങളില്‍ അഴുക്കു ള്‍ വന്നടിയുന്നത് കൊണ്ടാണല്ലോ.ത്വക്കില്‍ അടിയുന്ന അഴുക്കിനെയും ശരീരം കുരുക്കള്‍ നിര്‍മ്മിച്ച്‌ ചല രൂപത്തില്‍ പുറത്തു കളയുന്നു.. വിയര്‍പ്പ് ഗ്രന്ഥികളുടെ സുഷിരങ്ങള്‍ അധികമായി അടഞ്ഞാല്‍ ഈ അവസ്ഥ ഭീകരമായ ത്വക് രോഗത്തെ ഉണ്ടാക്കുന്നു
മനുഷ്യ ശരീരത്തിലെ ത്വക്കില്‍ കോടിക്കണക്കിന് വിയര്‍പ്പു പൊടിയുന്ന സുഷിരങ്ങളുണ്ട്‌. അവയുടെ ധര്‍മ്മത്തിന് തടസ്സം വന്നാല്‍ ശരീരം പൊട്ടിയൊലിക്കും .
ശരീരത്തിലെ അഴുക്കിനെ പ്രാണന്‍ മരുന്നില്ലാതെ സ്വയം കളയുന്ന മാര്‍ഗ്ഗമാണ് സോറിയാസിസ് . സത്യത്തില്‍ ത്വക് രോഗങ്ങള്‍ ആത്മാവിനെ രക്ഷിക്കുകയാണ് ചെയ്യുന്നത് ചിക്കന്‍പോക്സ് വന്നാല്‍ കിഡ്നിയും കരളും ശുദ്ധമാകും .ചിക്കന്‍പോക്സ് വന്നാല്‍ ആ രോഗത്തിനെ നല്ല മനസോടെ സീകരിച്ച് ഇശ്വരന് നന്ദി അര്‍പ്പിക്കുക . പക്ഷേ സോറിയാസിസ് നീണ്ടു നില്ക്കുന്ന രോഗമായതിനാല്‍ അനുഗ്രഹമല്ല ആപത്ത് തന്നെയാണ് ഇത്തരം പ്രശ്നങ്ങളില്‍ അടിയന്തിരമായി രോഗിക്ക് രക്ത ശുദ്ധി വളരെ വേഗം കിട്ടണം അതിനു വേണ്ടി ജീവിത രീതിയും ഭക്ഷണ രീതിയും മാറ്റുക .
രക്ത ശുധിക്കുള്ള മരുന്നുകള്‍ സേവിക്കുക വിയര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സീകരിക്കുക ; അലോപ്പതി മരുന്നുകള്‍ തീര്‍ത്തും ഒഴിവാക്കുക .
ഷേക്ത്രങ്ങളിലെ ഭക്ഷണ രീതിയിലും വേദിക് ഭക്ഷണം വഴിയും അഴുക്കിനെ മലത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറത്താക്കാന്‍ നമുക്ക് സാധിക്കുന്നു.
ത്വക്കില്‍ അടിഞ്ഞു കൂടുന്ന അഴുക്കിനെ എല്ലാ മനുഷ്യരിലും വിയര്‍പ്പിലൂടെ നിര്‍മ്മാജനം ചെയ്യപ്പെടുന്നു അധ്വാനിക്കുന്ന മനുഷ്യനില്‍ വിയര്‍പ്പ് ഗ്രന്ഥി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു കോടിക്കണക്കിന് വരുന്ന വിയര്‍പ്പു ഗ്രന്ഥികളിലെ സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ ശരീരത്തില്‍ കുരുക്കള്‍ വന്നു നിറയുന്നു അഴുക്കിനെ ഇല്ലാതാക്കാന്‍ കുരുക്കള്‍ ഉണ്ടാക്കി മലം കളയുന്നു എന്ന് പറയുന്നതാവും ശരി . ഈ കുരുക്കള്‍ പിന്നീട് ദുര്‍ഗെന്ധത്തോടെ പൊട്ടിയൊലിക്കുന്നു ഇത്തരം ലക്ഷണങ്ങളാണ് കൊടിയ സോറിയാസിസ് രോഗങ്ങളില്‍ കണ്ടുവരുന്നത്‌ .
തൊലികള്‍ ഇളകി പോകുന്നത് രോഗമല്ല ;;;;അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ത്വക് രോഗികള്‍ നമ്മുടെ പാമ്പുകള്‍ ആണല്ലോ ? തോലിയിളക്കി കളയുന്ന മരങ്ങളും രോഗികള്‍ ആകുന്നു ?
പ്രകൃതിയിലെ ഏറ്റവുംവലിയ സോറിയാസിസ് രോഗികളാണ് നമ്മുടെ
വൃക്ഷങ്ങള്‍ അവയ്ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല . അതുകൊണ്ട് പാമ്പുകളെ പോലെ ഓരോ മൂന്നും ആറും മാസങ്ങളില്‍ തൊലികള്‍ പൊഴിക്കുന്നു . വൃക്ഷങ്ങള്‍ വിയര്‍ക്കുന്നില്ല വൃക്ഷങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കുന്നില്ല ആയതു കൊണ്ട് ത്വക്ക് രോഗികളെ പോലെ അനുകൂല സാഹചര്യങ്ങളില്‍ തൊലികള്‍ ഇളക്കിക്കളയുന്നു.
മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് അധികം തൊലി പൊഴിക്കാത്ത വൃക്ഷമാണ് പാലകള്‍.
എന്താണ് ദന്തപ്പാല ?
തീപ്പാലയും ദന്തപ്പാലയും തിരിച്ചറിയാന്‍ വൈദ്യനെ സാധിക്കൂ.കാഴ്ച്ചയില്‍ രണ്ടും ഒന്നാണ്.ദന്തപ്പാലയെക്കാള്‍ മികച്ചത് തീപ്പാലയാണ്.
.ലോകത്തുള്ള ഏഴിലം പാലകള്‍ പരിശോധിക്കൂ. അവയുടെ ആദ്യ വളര്‍ച്ചയില്‍ നിരവധി വര്ഷം വരെ തൊലികള്‍ പോഴിക്കുന്നില്ല '''''''' പാലയില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സജീവമാണ്''''''' . ഒട്ടു മിക്ക മരത്തിലും ഇത്തിക്കണ്ണി വളര്‍ന്നേക്കാം പക്ഷേ ഏഴിലം പാലയില്‍ പ്രുകൃതി ഇത്തിക്കണ്ണിയെ വളരാന്‍ അനുവദിക്കുന്നില്ല. വളര്‍ന്നാല്‍ പാലയുടെ ത്വക്കുകള്‍ അടയാന്‍ സാധ്യതയുണ്ട്.
ഈ കണ്ടുപിടുത്തം കൊണ്ടാണ് ഒരിക്കലും ഇത്തിക്കണ്ണികള്‍ അക്രമിക്കാത്ത തീപ്പാലയെ സോറിയാസിസ് രോഗത്തിന് ഉപയോഗിക്കാന്‍ കാരണം.
ആയതു കൊണ്ട് അവ മനുഷ്യനു സമാനമായി ഏറെക്കാലം പുത്തന്‍ ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കുന്നു . പിന്നീട് പാലയും തൊലികള്‍ പോഴിക്കാറുണ്ട് . സോറിയാസിസ് രോഗത്തിന് ഇവയുടെ തൊലി കഷായം വെച്ച് കുടിക്കുന്നു.
വിയര്‍പ്പ് ഗ്രന്ഥികള്‍ അടഞ്ഞു പോകുന്ന സാഹചര്യത്തിലും അതുപോലെ ശരീരത്തില്‍ കൂടുതല്‍ മലിന വസ്തുക്കള്‍ അടിഞ്ഞു കൂടുംബോളും കൈവിഷം കിടന്നാലും മനുഷ്യനില്‍ ത്വക് രോഗങ്ങള്‍ ഉണ്ടാകും.
അത്ഭുതം പറയട്ടെ നമ്മുടെ കണിക്കൊന്നയുടെ തൊലി നല്ലൊരു സോറിയാസിസ് മരുന്നാണ് '''
ശരീരത്തില്‍ അനേക നാളുകള്‍ ദഹിക്കാതെകിടക്കുന്ന വസ്തുക്കള്‍ നിമിത്തം. വിഷങ്ങള്‍ ഉണ്ടാകുന്നു. അകത്തു കടക്കുന്ന മലിനങ്ങള്‍ രക്തത്തില്‍ കലരും.ഇത്തരം വിഷങ്ങളെ പ്രാണന്‍ അല്പ്പാല്‍പ്പമായി വിയര്‍പ്പിലൂടെ പുറത്തു കളയും .ഈ വിഷങ്ങള്‍ അകത്തു കിടന്നാല്‍ രക്തം ദുഷിക്കും.
ഈ വിഷങ്ങളെ നിരവീര്യമാക്കാനുള്ള മരുന്നോ ഭക്ഷണമോ ലഭിച്ചില്ലെങ്കില്‍ ത്വക്കിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു . വളരെ പെട്ടന്ന് ത്വക്ക് രോഗങ്ങള്‍ പ്രത്യക്ഷപെടുന്നു . തലയില്‍ താരന്‍ ശല്യമുണ്ടാകുന്നു . മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു.
രോഗം പിടിപെട്ടാല്‍ ആദ്യം ഏറെ നാളുകള്‍ വയറു വേദന ഉണ്ടാകാം പിന്നീട് വിയര്‍പ്പ് ഗ്രന്ഥികളും നശിക്കുന്നു വിയര്‍പ്പ് കുറഞ്ഞ എല്ലാ മനുഷ്യരിലും ചൊറിച്ചില്‍ ഉണ്ടാകുന്നു ത്വക്കിലെ അഴുക്കിനെ പുറം തള്ളേണ്ട വിയര്‍പ്പ് സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ കടുത്ത സോറിയാസിസ് രോഗം മാറാതെ പിടിപെടും ......
ഏറെ നാള്‍ നീണ്ടു നില്ക്കുന്ന സോറിയാസിസ് രോഗികള്‍ക്ക് ശംഖുപുഷ്പ്പത്തിന്‍ വേര് കൊടുത്തപ്പോള്‍ അസുഖം ഇല്ലാതായി.
കറ്റാര്‍ വാഴയും മുത്തിളും കറുകപ്പുല്ലും പിഴിഞ്ഞ് നീരില്‍ തേങ്ങാപ്പാല്‍ കൂടി ദിവസവും കൊടുത്തപ്പോള്‍ അസുഖം മാറിയ അനുഭവം ഉണ്ട്.
നാഗങ്ങൾ ആയുസ്സ് കൂടുതലുള്ള ജീവി എന്ന് മുൻപേ തന്നെ എന്‍റെ >>സര്‍പ്പ ദോഷങ്ങളും പരിഹാരങ്ങളും<< എന്ന പുസ്തകത്തില്‍ സവിസ്തരം വിവരിച്ചിട്ടുണ്ടല്ലോ.
പ്രകൃതിയിലെ മറ്റൊരു സോറിയാസിസ് രോഗിയാണ് നമ്മുടെ പാമ്പുകള്‍ അല്പ്പം പോലും വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ലാത്ത ജീവികള്‍ ആണ് പാമ്പുകള്‍ പാമ്പുകള്‍ക്ക്.അവയുടെ പഴകിയ ത്വക്കുകളൊന്നും സ്വമേധയ നീങ്ങില്ല. അവ അതെല്ലാം സ്വയം ഊരിക്കളയുന്നു ആ ജീവികള്‍ക്ക് ശരീരത്തിലെ ഉപയോഗം നശിച്ച തൊലികളെ സ്വയമേ ഇളക്കിക്കളയാനുള്ള കഴിവുണ്ട്. ഈശല്ക്കങ്ങള്‍ സ്വയമേ ഇളകി പോയില്ലെങ്കില്‍ അവയുടെ ശരീരം സോറിയാസിസ് രോഗികളെ പോലെ പൊട്ടിയൊലിക്കും .അല്ലെങ്കില്‍ കാല മെത്താതെ പാമ്പും മരിക്കും.
പാമ്പുകള്‍ക്ക് ശരീരത്തിനെ വിയര്‍പ്പിക്കാനുള്ള കഴിവില്ല . വിയര്‍പ്പ് ഇല്ലെന്നു പറയാം വിയര്‍പ്പു ഗ്രെന്ധികള്‍ ഇല്ലാത്തത് കാരണം സോറിയാസിസ് പോലുള്ള ഒരു രോഗം അവയെയും ബാധിക്കുന്നു. പാമ്പുകള്‍ക്കും വൃക്ഷങ്ങളെ പോലെ തന്നെ ഈ അവസ്ഥയെ മറികടക്കാനുള്ള കഴിവുണ്ട്
. അവ സ്വയം തോലിയിളക്കി ക്കളയുന്നു. ഇതിനെയാണ് പടം പൊഴിക്കല്‍ എന്ന് പറയുന്നത്. മനുഷ്യനും ഈ കഴിവുണ്ട് . ഓരോ അന്‍പത്തിയാറു ദിവസം പിന്നിടുംബോളും നമ്മുടെയും ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കപ്പെടും . വിയര്‍പ്പ് ഗ്രെന്ധികള്‍ ഉള്ളത് കൊണ്ട് ഈ ക്രീയ നാം അറിയുന്നില്ലെന്ന് മാത്രം . സ്വമേധയാ ഈ തൊലി മാറ്റുന്ന ക്രീയ നമ്മുടെ ശരീരത്തില്‍ നടന്നില്ലെങ്കില്‍ .പാമ്പിനെ പോലെ നമ്മുടെ ശരീരം പഴയ തൊലികള്‍ ഇളക്കി കളയുന്നു .ഇതിനെയാണ് സോറിയാസിസ് എന്ന് പറയുന്നത് .
. ഈ പുനര്‍ നിര്‍മ്മാണ പ്രക്രീയ ശരീരത്തില്‍ നടന്നില്ലെങ്കില്‍ നാശംവിതയ്‌ക്കും പാമ്പിന്റെ പടം പൊഴിക്കലെന്ന അവസ്ഥ നമ്മുടെ ശരീരത്തില്‍ നടക്കുന്നുണ്ട് . ശരീരം പഴയ ത്വക്കിനെ അപ്പാടെ ഇളക്കി പുറം തള്ളുന്നു. ഈ ക്രീയയില്‍ ദുഷിച്ച ഗന്ധം ഉണ്ടാകുന്നു. ശരീരത്തില്‍ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ വിഷങ്ങള്‍ കെട്ടിനില്ക്കും വൈകാതെ വികൃതമായ അവസ്ഥയുണ്ടാകും .''
എല്ലാ ത്വക്ക് രോഗവും ശരീരത്തിലെ മലിന വസ്തുക്കളെല്ലാം തന്നെ ത്വക്കിലൂടെ ശരീരം പുറംതള്ളി നമ്മളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു എന്ന് കരുതിയാല്‍ മതി .
പാമ്പിന് പടം പോഴിക്കാനുള്ള ഔവ്ഷധം എങ്ങിനെ ലഭിക്കുന്നു എന്ന് നോക്കാം വെളുത്ത പാല്‍ ചുരത്തുന്ന പാലകളിലും ചറമുള്ള ഒട്ടു മിക്ക വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും ത്വക്ക് രോഗം മാറ്റാനുള്ള കഴിവുണ്ട്.
പാലയുടെ കറ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പുരട്ടി നോക്കുക നല്ല സുഖം ലഭിക്കും . ഇതറിയാവുന്ന പാമ്പുകള്‍ പാലയുടെ ചുവട്ടില്‍ വന്നു കിടക്കുന്നു സര്‍പ്പകാവില്‍ പാല വെക്കാനുള്ള നിരവധി കാര്യങ്ങളില്‍ ഒന്ന് മാത്രമാണിത്.
ഇനി മറ്റൊന്ന് ചിതല്‍ പുറ്റ് കുഴച്ചു ദേഹത്ത് തേച്ചാല്‍ ആറു മണിക്കൂര്‍ കൊണ്ട് രോഗ ശമനം ലഭിക്കുന്നു തുടര്‍ച്ചയായ ഉപയോഗം സോറിയാസിസ് ഇല്ലാതാക്കുന്നു. പടം പൊഴിക്കുന്ന പാമ്പുകള്‍ പുത്തന്‍ ത്വക്കിന്റെ സംര്ക്ഷണാര്‍ത്ഥം ചിതല്‍ പുറ്റില്‍ കഴിയുന്നുണ്ട്. പടം പൊഴിക്കല്‍ ക്രീയക്ക്‌ വേണ്ടിയാണ് പാമ്പുകള്‍ ചിതല്‍ പുറ്റില്‍ കഴിയുന്നത്‌ അല്ലാതെ ചിതലിനെ തിന്നാന്‍ വേണ്ടിയല്ല .
മറ്റൊന്ന് ഇന്നു വരെ പാമ്പുകള്‍ ജീവിച്ച ഒരു ചിതല്‍ പുറ്റില്‍ പോലും അവയുടെ പൊഴിച്ചിട്ട പടങ്ങള്‍ കണ്ടിട്ടില്ല.
മറ്റൊന്ന് ചിതലിന്റെ ദേഹം വളരെ മിനുസമുള്ളതാണ്. ത്വക്കിന് മൃദുത്തം ലഭിക്കാനും നല്ലത് തന്നെ ത്വക്ക് ഇളകി എന്ന് ബോധ്യമയാല്‍ പാമ്പ് ചിതല്‍ പുറ്റിലെ വാസം അവസാനിപ്പിക്കും.
ഉറുമ്പ് കടിച്ചാല്‍ നമ്മള്‍ അറിയാതെ അതിനെ ശരീരത്തില്‍ തേച്ചു കൊല്ലുന്നു .അതിന്‍റെ ശരീര സ്രവങ്ങള്‍ ത്വക്കിന് ഗുണം ചെയ്യും അത് പോലെ ചിതല്‍ കടി ഏറ്റാലും മനുഷ്യന്‍ അവയെ കൊല്ലുന്നതോടൊപ്പം ലേപനവും നടത്തുന്നു . ഇതൊക്കെ നല്ലൊരു പ്രേധിരോധ വാക്സിന്‍ ആകുന്നു മനുഷ്യ നന്മയ്ക്ക് വേണ്ടി ഒടേതമ്പുരാന്റെ ഓരോരോ കണ്ടുപിടുത്തങ്ങള്‍ .ഉറുമ്പ് കടിയേറ്റു ആരും ചത്തിട്ടില്ലല്ലോ . മാളങ്ങളില്‍ കഴിയുന്ന ഇത്തരം ജീവികള്‍ക്കൊന്നും ത്വക്ക് രോഗവും ഇല്ല..
പാമ്പുകള്‍ ത്വക്ക് രോഗങ്ങള്‍ ഉള്ള ജീവികള്‍ ആണെന്ന് പറഞ്ഞാല്‍ പാമ്പ് ഗവേഷകര്‍ നെറ്റി ചുളിക്കും. ഇതിലെ വാസ്തവം തേടി പോകുക എന്നെ എനിക്ക് പറയാനുള്ളൂ. പക്ഷെ ഈ രോഗം അവയുടെ രക്ഷയ്ക്ക് ആണെന്ന് മാത്രം. അവയെ ഈ രോഗം ബാധിച്ചില്ലെങ്കില്‍ അവയ്ക്കും ത്വക് രോഗം വരും.
വിയര്‍പ്പു ഗ്രന്ഥികള്‍ ഉള്ള ജീവികള്‍ക്ക് ത്വക്ക് സ്വയമേ ഇളകിപ്പോകും. പക്ഷേ പാമ്പിന്റെ മാംസത്തെ സുഷിരങ്ങള്‍ ഇല്ലാത്ത കടുത്ത തൊലികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു അത് കൊണ്ടവ വിയര്‍ക്കില്ല അത് കൊണ്ട് വിയര്‍പ്പിലൂടെ പുതിയ തൊലിയുടെ നിര്‍മ്മാണ ക്രീയ അവയുടെ ശരീരത്തില്‍ നടക്കുന്നില്ല. അങ്ങിനെ ആ ജീവികള്‍ക്ക് ശരീരം നാശം സംഭവിക്കാം നമ്മുടെ ഇഴ ജന്തുവായ പാമ്പുകള്‍ പുഴുത്ത് ചാവാത്തതിന്റെ കാരണം അവയുടെ ത്വക്കില്‍ നടക്കുന്ന പരിണാമങ്ങള്‍ കൊണ്ട് മാത്രം,. പക്ഷേ പ്രകൃതി അവയ്ക്ക് അനുകൂലമായ സോറിയാസിസ് പോലൊരു സുകൃതം നല്കിയിരിക്കുന്നു ആയതു കൊണ്ട് അവയും ശല്ക്കങ്ങൾ ഇളക്കി കളയുന്നു.
ഞാന്‍ പറഞ്ഞു വരുന്നത് ചിതല്‍പുറ്റ് ശുദ്ധി ചെയ്തു അതില്‍ അഗ്നി ഹോത്ര ഭസ്മം കൊണ്ട് ചൂര്‍ണ്ണം ഉണ്ടാക്കിയാല്‍ .അത് അത്ഭുത ഔവ്ഷധം തന്നെയാണ്.
.
നിങ്ങൾ ആശുപത്രി കിടക്കയിലേക്ക് നോക്കൂ .അവിടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ച ഒരാളെ ദീർഹ നാൾ അനങ്ങാതെ കിടക്കയിൽ കിടത്തി ചികല്സിക്കുന്നു . നാല്പ്പത് നാൾ രോഗി ഒരേ കിടപ്പ് കിടന്നാൽ അയാളുടെ കാലടിയിലെ തൊലി താനേ പൊളിയും അധികം വൈകാതെ ഉള്ളം കൈയ്യിലെ തൊലിയും അടർന്നു വീഴും . പിന്നീട് ദേഹത്ത് നിന്നും തൊലികള്‍ പൊഴിയുന്നു
എല്ലാ മനുഷ്യശരീരവും ദേഹത്തിലെ തൊലിയെ ഉതിർക്കുന്നുണ്ട്. നമ്മൾ അതറിയുന്നില്ലെന്ന്മാത്രം . കിടക്ക എന്നും വൃത്തി യാക്കുന്നത് കൊണ്ടും പാദത്തിലെ തൊലി പോലെ കഠിന മല്ലാത്തത് കൊണ്ടും. അതാരുമറിയുന്നില്ല എന്ന് മാത്രം
വൃക്ഷങ്ങളില്‍ തേക്ക് / ഈട്ടി / മുതലായവ ഓരോ വര്‍ഷവും കാതല്‍ സീകരിക്കുന്നു. അവയുടെ വാര്‍ഷിക വളര്‍ച്ചയില്‍ ചില മാറ്റങ്ങള്‍ വന്നുചേരുന്നു . പഴയ തൊലികള്‍ മാറ്റി പുത്തന്‍ തോലുകള്‍ സീകരിച്ചാണ് അവ മാറ്റത്തിനും വളര്‍ച്ചയ്ക്കും വിധേയമാകുന്നത്.. ഒട്ടു മിക്ക വൃക്ഷവും ആറു മാസം മുതല്‍ തോലുകള്‍ പൊഴിച്ചു കളയാന്‍ തുടങ്ങുന്നു . അതിനോട് കൂടി പുതിയവ സീകരിക്കുന്നു. പക്ഷേ വൃക്ഷങ്ങള്‍ക്ക് വിയര്‍പ്പ് ഗ്രന്ധിയില്ല അതാണ്‌ അവയുടെ തോല് പോളിയലിന്റെ രഹസ്യo. ഏഴിലം പാല തോല് പൊഴിക്കാത്ത വൃക്ഷമാണെന്നോ അല്ലെങ്കില്‍ വളരെ ക്കാലം തോലുകള്‍ പൊഴിക്കാത്ത വിശേഷം ഉണ്ടെന്നോ കരുതണം .
മറ്റൊരു അത്ഭുതം ഏഴിലം പാലയില്‍ കുളിര്‍ കോരി നില്‍ക്കുന്ന മനുഷ്യ ശരീരത്തിന് തുല്യമായ ത്വക്കുണ്ട് .എന്ന് വെച്ചാല്‍ ഏഴിലം പാല വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ള മരം ആകുന്നു അത് കൊണ്ട് അവയ്ക്ക് സോറിയാസിസ് ബാധിക്കുന്നില്ല അക്കാരണം കൊണ്ട് തന്നെ പാലയുടെ ഇലകള്‍ക്ക് ത്വക്കിനെ പരിപാലിക്കാന്‍ കഴിയും . പാലയുടെ ഇലകള്‍ ത്വക് രോഗത്തിന് പ്രധിവിധിയായി ഉപയോഗിക്കാന്‍ നമുക്ക് ഉപദേശം തന്ന മാമുനികളുടെ ആയുര്‍ ശാസ്ത്രത്തിനു മുന്നില്‍ നമുക്ക് തലകുനിക്കാം. തീപ്പാലയും / ഏഴിലം പാലയും ത്വക് രോഗം നിര്‍മ്മാജനം ചെയ്യുന്നു ഇവയുടെ ആയുര്‍ ശക്തിയെ കുറിച്ച് പിന്നീട് എഴുതാം.
.
വിയര്‍പ്പു ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ വന്നു ചേരുന്ന രോഗമാണ് സോറിയാസിസ് .
വിയര്‍ക്കലിനു ഭംഗം വന്നാല്‍ ത്വക് രോഗം വരുമെന്ന് സാരം .
മറ്റൊന്ന് പ്ലാവ് ഇലവ്(പഞ്ഞിക്കായ) മുരിങ്ങ എന്നിവയ്ക്ക് മഴക്കാലം വന്നാല്‍ തൊലി ഇളക്കാന്‍ സാധിക്കില്ല അവയ്ക്കും ത്വക്ക് രോഗം ബാധിച്ചു സ്രവങ്ങള്‍ പോഴിക്കാറുണ്ട്. എന്ന് വെച്ചാല്‍ സൂര്യകിരണം രോഗത്തെ ഇല്ലാതാക്കുന്നു .
മഴക്കാലം മുരിങ്ങയില കഴിക്കരുത് എന്ന് പറയാന്‍ കാരണം അതിന്‍റെ തൊലിയിലും ഇലയിലും നിറയുന്ന വിഷo തന്നെയാണ് കാരണം. സൂര്യന്‍റെ ചൂട് ഏറ്റില്ലെങ്കില്‍ വിഷം ഇലയില്‍ തന്നെ നില്ക്കും .മഴക്കാലം അത് ഉപേക്ഷിക്കുക .
നമ്മിലെ വിഷം കളയാനും സ്വയം വിയര്‍ക്കാന്‍ ശ്രമിക്കുക
വിയര്ക്കാൻ നല്ല പ്രേധിവിധി സൂര്യ സ്നാനമാണ് മൂന്ന് മാസം പുറത്തിറങ്ങാതെ ഒളിവില് കഴിഞ്ഞ തോപ്പിൽ ഭാസിക്ക് സോറിയാസിസ് പിടിച്ചു ''ഒളിവിലെ ഓർമ്മകൾ'')
അത് കൊണ്ട് സൂര്യ സ്നാനവും അഗ്നിഹോത്രവും നല്ല ചികിത്സകള്‍ തന്നെ.
എരുക്ക് ഉമ്മം ദന്തപ്പാല ഓമക്കായുടെ ഇല എന്നിവകൊണ്ട് ആവി കൊള്ളുന്നത്‌ അടഞ്ഞ ത്വക്ക് തുറക്കാന്‍ സഹായക മാകും.
ഇനി ചില മരുന്നുകളെ കുറിച്ച് പറയാം .
ശരീരത്തില്‍ നല്ല ചൂട് കിട്ടിയാല്‍ വിയര്‍ക്കും അത് കൊണ്ട് / ചുക്ക് കുരുമുളക് / തിപ്പലി / ഏലക്ക / മല്ലി / ജീരകം / ജാതി പത്രി / ഇരട്ടി മധുരം / എന്നിവകൊണ്ടുള്ള പാനീയം ചായക്ക് പകരം ഉപയോഗിക്കുക .
ദെന്തപ്പാല എന്ന പാലയുടെ ഇല എണ്ണയിലിട്ട് സൂര്യ പാകം ചെയ്യാന്‍ പറയുന്നു ഇതു കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു . കാരണം ദെന്തപ്പാലയില്‍ അഗ്നി കുറവാണ് ഈ എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കില്ല ഇവയിലെ തീപ്പാലയ്ക്കാണ് ശരീരത്തെ പോള്ളിപ്പിക്കാനുള്ള കഴിവുള്ളത്.രണ്ടും ഒരു പോലെ ഇരിക്കുന്നതിനാല്‍ ഇല കയ്യില്‍ ഉരച്ചു പരീക്ഷിക്കുക .
ഇതിന്‍റെ ഇല മുട്ടിയാല്‍ പോലും പൊള്ളുന്നു പൊള്ളല്‍ എല്ക്കുമ്പോള്‍ ഉണ്ടാകുന്ന പോലുള്ള കുമിളകള്‍ ഉണ്ടാകും തീപ്പാല കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവിന് വേണ്ടി ആ ഇല ഒന്ന് കൈ വെള്ളയില്‍ ഉരസിയാല്‍ മതി പൊള്ളല്‍ അനുഭവപ്പെടും . അത് കൊണ്ട് തീപ്പാല കൊണ്ടുള്ള എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കും.
പക്ഷേ ഈ എണ്ണയില്‍ തേന്‍ മെഴുകു ചേര്‍ത്താല്‍ ഗുണം കൂടുന്നതായി കണ്ടു വരുന്നു.
മറ്റൊന്ന് നറുനീണ്ടിയുടെ കിഴങ്ങ് കൊണ്ട് മാത്രം ജലം തിളപ്പിച്ച്‌ കുടിച്ച് രോഗം ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയുണ്ട് .രക്തത്തെ ഇത്രയേറെ ശുദ്ധിചെയ്യുന്ന മറ്റൊരു ഔവ്ഷധി വേറൊന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അത് കൊണ്ട് സോറിയാസിസ് രോഗികളും ത്വക് രോഗികളും നറുനീണ്ടി കഷായം ഒരിക്കലും ഒഴിവാക്കരുത്‌ .
മറ്റൊന്ന് ശരീരത്തിലെ കൊടിയ മാലിന്യത്തെ ഇല്ലാതാക്കാന്‍ ഒരു മന്ധലം വരെ ശംഖു പുഷ്പ്പത്തിന്‍ വേര് ഇരുപതു ഗ്രാം ചതച്ചു അഞ്ചു ഗ്ലാസ് വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ കുടിച്ചാല്‍ കാന്‍സര്‍ മുഴകളും ഗര്‍ഭാശയ മുഴകളും പൊട്ടി പൊയ്ക്കൊള്ളും അങ്ങിനെ ശരീരവിഷങ്ങള്‍ ഇല്ലാതാക്കാം .
മറ്റൊന്ന് മൂന്നു മാസം ത്രിഫല ചൂര്‍ണ്ണം രണ്ട് നേരം കഴിച്ച് ശോദന കൃത്യമാക്കുക സോറിയാസിസ് രോഗികള്‍ ഉദയത്തിനു മുന്‍പ് ദിനചര്യകള്‍ പൂര്‍ത്തിയാക്കുക .
രാവിലെ ഏഴു മണിക്ക് തേങ്ങാപ്പാലും കറുകപ്പുല്ല് നീരും കറ്റാര്‍ വാഴ നീരും ഒന്നിച്ചു കുടിക്കുക പുത്തന്‍ കോശങ്ങള്‍ ഉണ്ടാകാന്‍ ഇതാണ് നല്ല ടോണിക്ക് .
പയര്‍ വര്‍ഗ്ഗങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് ഉഴുന്ന് എന്നിവ ഒരിക്കലും കഴിക്കരുത് ഇടിലും ദോശയും നിരോധിച്ചാല്‍ ത്വക് രോഗം വരില്ല .
(ചിതൽ പുറ്റു പുളിച്ച മോരില്‍ കലക്കി ലേപനം ചെയ്തു വെയില്‍ കൊണ്ടാല്‍ നല്ല ഗുണം ചെയ്യും .
കുളിക്കാന്‍ ജഡാമാഞ്ചി ഉലുവ മാതളതൊണ്ട് മുതിര നറുനീണ്ടി ഇരട്ടിമധുരം കച്ചോലം മഞ്ഞള്‍ എന്നിവ കൊണ്ടുള്ള ചൂര്‍ണ്ണം സോപ്പിനായി ഉപയോഗിക്കാം.
ഞാവല്‍പ്പഴങ്ങള്‍ ത്വക് രോഗത്തിന് ഉത്തമ മരുന്നാണ്.
മറ്റൊന്ന് തവിട് തേങ്ങാപ്പാലില്‍ കുറുക്കി ഏലക്കയും മധുരത്തിന് ശര്‍ക്കരയും ചേര്‍ത്താല്‍ നല്ലൊരു പാനീയം ആയി നിറം കിട്ടാന്‍ ബീട്ട്രൂട്ട് beetroot ചേര്‍ത്ത് കുടിക്കാം.
മുത്തിളും ( കുടങ്ങള്‍ കുടവന്‍) കറുകനീരും ആഴ്ചയില്‍ രണ്ടു നാള്‍ കുടിക്കാം.
ചേന . ചേനത്തണ്ട് ചേമ്പിന്‍ താള്‍ എന്നിവ ഒരു ദിനം കറിയാക്കുക.
കൂവളം തുളസിയില നാല് ദിവസം അല്പ്പം വീതം കഴിക്കുക
പഴങ്ങളില്‍ സീതപ്പഴം ഉറുമാവ് ( ശീമ ചക്ക) ഓമയ്ക്ക (പപ്പായ) ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക .
പുഴുക്കുത്ത് എല്ക്കാത്ത പഴം ആണ് മാതളം ഇതു ത്വക്ക് രോഗം മാറ്റുന്ന പഴങ്ങളില്‍ പെടുന്നു.
ഇനി നിലവില്‍ രോഗാവസ്ഥ മാറി കൊണ്ടിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം സസ്നേഹം അനില്‍.
""ഞാന്‍ വൈദ്യനല്ല ചികിത്സകനുമല്ല . വേദങ്ങള്‍ പഠിക്കുന്നു എന്നുമാത്രം"" മണ്‍മറഞ്ഞു പോകുന്ന പഴമയുടെ നാട്ടറിവുകള്‍ കോര്‍ത്തിണക്കി .അറിയപ്പെടാത്ത ആയുര്‍വേദം വേദക്ലാസുകളും .രോഗത്തെ ചെറുക്കുന്ന അഗ്നിഹോത്രവും പഠിക്കാന്‍ നിങ്ങള്‍ക്കും എന്നെ സമീപിക്കാം.

Friday, 26 February 2016

4 effective tips for improving your eyesight

4 effective tips for improving your eyesight

You'd be shocked to know that 1/3rd of the blind people of the world are Indians, which amounts to about 15 million people in India alone. Moreover, the risk of cataract is also high in India, with about 3 million people developing this condition, annually. Even the number of people with power in their eyes in India has gone up considerably. Thus, proper eye care is the need of the hour.

Here are some useful tips to maintain your eyesight, while improving your overall eye health.

1. Ensure that your eyes remain hydrated
You can do so by drinking the standard 8-10 glasses of water a day. Moreover, opting for a pair of sunglasses having a UV filter also proves to be useful in this regard. The reason behind is that sunglasses prevent the wind from robbing the moisture away from your eyes. Alternatively, you can ask an optometrist to prescribe a simple saline solution to hydrate your eyes and give them a soothing feel.

2. Don't keep looking at the computer screen continuously
Staring at the computer screen for a long time at a stretch can affect your eyes negatively. So, implement the 20/20/20 rule into your daily routine. According to this rule, you should remove your gaze from the computer screen every 20 minutes and then direct your vision towards an object kept at a distance of 20 feet for 20 seconds. This break helps your eyes to relax and refocus, consequently avoiding the occurrence of blurry vision.

3. Give your body a balanced diet and correct amount of sleep
Ensure that your daily diet contains green, leafy vegetables and fruits and food rich in antioxidants. These food products help in improving your vision to a large extent. Moreover, sleep for around eight hours every night to prevent eyestrain.

4. Make it a daily habit to perform eye exercises
The most effective technique to naturally improve your eyesight is performing eye exercises. Regular eye exercises not only enhance your vision but also give strength to your eyes.

Here's a simple exercise you can try. This works by applying heat to your eyes in order to relax them. For this, you can rub your palms together till they become warm and then place them on your eyes. Let your palms remain there for 10 seconds and then open your eyes.

It is also very important that you take care of your existing health problems like diabetes, hypertension, neurological problems or allergies and be regular with exercising such that it keeps your body fit and does not bear any impact on other organs like eyes.

Friday, 15 January 2016

......ക്ഷേത്രം എന്നാല്‍ എന്താണ്?

ക്ഷേത്രം എന്നാല്‍ എന്താണ്?
..........................................
എന്താണ് ക്ഷേത്രം ?എന്തിനാണ് നമ്മില്‍ പലരും ക്ഷേത്രത്തിൽ പോകുന്നത് ?വീട്ടിൽ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ പോരെ?
അങ്ങനെ ഒരായിരം ചോദ്യങ്ങൾ നാം സ്വയം ചോദിക്കാറുണ്ട് ?പലരും എന്നോടും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട് ...അതിന് ഒരു ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ.
" ഇദം ശരീരം കൌന്തേയാ ക്ഷേത്ര മിത്യതി ഭീതയതെ " എന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നുണ്ട്, ഈ ശരീരം തന്നെയാണ് അര്‍ജുനാക്ഷേത്രംഎന്ന്.
ഇതേപോലെ " ദേഹോ ദേവാലയ പ്രോക്താ ജീവോ ദേവ സദാശിവ" എന്നും പണ്ട് മനസ്സിലാകിയിട്ടുണ്ട്.
ക്ഷേത്രം എന്ന പദം കൊണ്ട് ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്.ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീത പറയുന്നത് .അപ്പൊ സ്വന്തം ശരീരത്തെ ദർശിക്കാൻ ആണോ നാം പോകുന്നത് ?
ക്ഷേത്രത്തിൽ അവിടുത്തെ പ്രതിഷ്ഠ യാണ് ഉയർന്നിരിക്കുന്നത് നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ക്ഷേത്ര ദർശനം ഉപകരിക്കും എന്നർഥം .
ക്ഷേത്രം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. എന്നത് ശാസ്ത്ര ഭാഷ്യം.
അപ്പൊ തീർച്ചയായും സംശയിക്കാം ഈ ഊർജ സ്രോതസ്സ് എല്ലായിടതിലും ഇല്ലേ ?ശരിയാണ് ..പക്ഷെ ഒന്നോർക്കുക ജലസ്രോതസ്സ് ഭുമിയുടെ എല്ലാ യിടത്തും ഉണ്ട് ..എന്നാൽ എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല .മറ്റൊന്ന് പറഞ്ഞാൽ വായു എല്ലായിടത്തും ഉണ്ട് ..എന്നാൽ ഒരിടത്ത് ഫാൻ വെച്ചാൽ അവിടെ സാന്ദ്രത കൂടും ..അതുമൂലം മറ്റൊരാള്ക്കും വായു കിട്ടാതെ ആകുന്നുമില്ല .
ആ ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. "ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം"
അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം ഒരു വിഗ്രഹം പ്രതിഷ്ട്ടിക്കുമ്പോൾ തന്ത്ര സമുച്ചയത്തിലെ പ്രാർഥന തന്നെ ലോകാനുഗ്രഹത്തിനും നമുടെ എല്ലാം സുഖത്തിനായും അവിടുന്നു കുടി കൊള്ളണമേ എന്നാണ് പ്രാര്‍ത്ഥന.
ഈ വിഷയത്തില്‍ ഇനിയും ധാരാളം കാര്യങ്ങള്‍ പ്രദിപാദിക്കുവാനുണ്ട് തീര്‍ച്ചയായും ഇതിന്‍റെ തുടര്‍ച്ച ഉണ്ടാകുന്നതാണ്.

Wednesday, 6 January 2016

വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം

ആയുർവേദം.......
വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.നമ്മുടെ ശരീരത്തിലെ വാത,പിത്ത,കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം,ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം,ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്,അദ്ദേഹം തൻറെതന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം)ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ)എഴുതിവെച്ചിട്ടുണ്ട്,മനുഷ്യൻ തന്റെ നിത്യജീവിതത്തിൽആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ,അതിൽ 4 നിയമങ്ങൾ പറയാം നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക,മറ്റുള്ളവർക്കുംപറഞ്ഞുകൊടുക്കുക,അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും,കഴിച്ചഉടനെയും വെള്ളംകുടിക്കാതിരിക്കുക,വാഘ്ബട്ട മഹർഷി പറയുന്നു"ഭോജനാന്തേ വിഷംവാരി"ഭക്ഷണത്തിന്ശേഷം കുടിക്കുന്നവെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്,നിങ്ങൾ ചോദിക്കുംഎന്താണ് കാരണം,ഞാൻ സരളമായഭാഷയിൽ പറയാം,നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും അതിന് സംസ്കൃതത്തിലും,ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും,മലയാളത്തിൽ ആമാശയംഎന്ന് പറയും,ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും,അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും,ഈഅഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്,ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും,എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്,അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി,ആഅഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും,ആഅഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക??അഗ്നിയും,ജലവുമായി ഒരിക്കലും ചേരില്ല,ആവെള്ളം അഗ്നിയെ കെടുത്തും,അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും,ആ അടിയുന്ന ഭക്ഷണം ഒരുനൂറ്തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും,ആവിഷം നമ്മുടെ ജീവിതം നരക തുല്യാമാക്കും,ചിലരൊക്കെ പറയാറുണ്ട്‌ ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു,എനിക്ക്പുളിച്ച്തികട്ടാൻവരുന്നു എന്നൊക്കെ,ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്,അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയംവരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്,കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും,കാരണം ഈ അഗ്നിപ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണ്,അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്,ഹാ കുടിച്ചോ 40 മിനിറ്റ് മുൻപേ കുടിച്ചോ,ഓക്കേ വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ,കുടിക്കാം,മോര് കുടിക്കാം,തൈര്കുടിക്കാം,പഴവര്ഗങ്ങളുടെ നീര്(ജ്യൂസ്‌)കുടിക്കാം,നാരങ്ങവെള്ളം കുടിക്കാം,അല്ലെങ്കിൽ പാലുംകുടിക്കാം,പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്,രാവിലെത്തെ പ്രാതലിന് ശേഷം,ജ്യൂസ്‌,ഉച്ചക്ക് മോര്,തൈര്,നാരങ്ങവെള്ളം,രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷം,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം,രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും.സിപ് ബൈ സിപ്പായി(കുറേശെ)കുടിക്കുക,ചായ,കാപ്പി മുതലായവ കുടിക്കുന്നത്പോലെ,ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്,പ്രകൃതിയിലെ മൃഗങ്ങളെയും,പക്ഷികളെയും നോക്കൂ, ഒരു പക്ഷി എങ്ങിനെയാണ് വെള്ളംകുടിക്കുന്നത് ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്,അത്പോലെ പൂച്ച,പട്ടി,സിംഹം,പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും,പക്ഷിക്കളും വെള്ളം നക്കിയിട്ടും,കൊക്ക് ചാലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്,അവര്ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയുമൊന്നുമില്ല കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്,അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്??അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്,നമ്മൾ മനുഷാരോ,നമ്മൾക്ക് പഠിക്കാൻ സ്കൂൾ,കോളേജ്,വായനശാല എന്ന് വേണ്ട ടീച്ചർ,അധ്യാപകർ,അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നുംഅറിയില്ല!!,,മൂന്ന് ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം,ഫ്രിഡ്ജിൽവെച്ചവെള്ളം,വാട്ടർകൂളറിലെവെള്ളം എന്നിവ കുടിക്കാതിരിക്കുക,നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം,തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്,കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും,ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ,അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും,ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും,ഈവെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടിനടക്കും,ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും,അല്ലെങ്കിൽ ഈവെള്ളംപോയി ശരീരത്തെ തണുപ്പിക്കും,ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരുപക്ഷിയും,മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല,മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്‌ അതുപോലെയാ പലരുടെയും അവസ്ഥ!!!നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക കാരണം രാവിലെ നമ്മുടെ ശരീരത്തിൽആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും.നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ലഒരു ക്ഷാരീയപദാർതമാണ് ഇത് കാലത്ത് തന്നെ വെള്ളത്തിന്റെകൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മാലാകും,അതുകൂടാതെ ഈവെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും,നിങ്ങൾക്ക് രണ്ടോ,മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും,വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും,ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല, "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ (ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം വെള്ളം കുടിക്കുക,വെള്ളം എപ്പോഴും കുറേശെകുറേശെ ആയികുടിക്കുക,തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക,കാലത്ത് എഴുന്നേറ്റഉടനെ(ഉഷാപാൻ)വെള്ളംകുടിക്കുക) പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ