ക്ഷേത്രം എന്നാല്‍ എന്താണ്?
..........................................
എന്താണ് ക്ഷേത്രം ?എന്തിനാണ് നമ്മില്‍ പലരും ക്ഷേത്രത്തിൽ പോകുന്നത് ?വീട്ടിൽ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ പോരെ?
അങ്ങനെ ഒരായിരം ചോദ്യങ്ങൾ നാം സ്വയം ചോദിക്കാറുണ്ട് ?പലരും എന്നോടും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട് ...അതിന് ഒരു ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ.
" ഇദം ശരീരം കൌന്തേയാ ക്ഷേത്ര മിത്യതി ഭീതയതെ " എന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നുണ്ട്, ഈ ശരീരം തന്നെയാണ് അര്‍ജുനാക്ഷേത്രംഎന്ന്.
ഇതേപോലെ " ദേഹോ ദേവാലയ പ്രോക്താ ജീവോ ദേവ സദാശിവ" എന്നും പണ്ട് മനസ്സിലാകിയിട്ടുണ്ട്.
ക്ഷേത്രം എന്ന പദം കൊണ്ട് ആരാധനാലയം എന്നാണ് ഉദ്ദേശിക്കുന്നത്.ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ് ഭഗവദ് ഗീത പറയുന്നത് .അപ്പൊ സ്വന്തം ശരീരത്തെ ദർശിക്കാൻ ആണോ നാം പോകുന്നത് ?
ക്ഷേത്രത്തിൽ അവിടുത്തെ പ്രതിഷ്ഠ യാണ് ഉയർന്നിരിക്കുന്നത് നമ്മളാരും ഈ ദേഹമല്ല, ദേഹിയാണ് എന്നും ആത്മാവാണ് ഉയര്‍ന്നുനില്ക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനും, ആത്മാവിനെ നമസ്കരിക്കുന്നതിനും ക്ഷേത്ര ദർശനം ഉപകരിക്കും എന്നർഥം .
ക്ഷേത്രം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ് നാം അമ്പലത്തില്‍ പോകുന്നത്. എന്നത് ശാസ്ത്ര ഭാഷ്യം.
അപ്പൊ തീർച്ചയായും സംശയിക്കാം ഈ ഊർജ സ്രോതസ്സ് എല്ലായിടതിലും ഇല്ലേ ?ശരിയാണ് ..പക്ഷെ ഒന്നോർക്കുക ജലസ്രോതസ്സ് ഭുമിയുടെ എല്ലാ യിടത്തും ഉണ്ട് ..എന്നാൽ എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല .മറ്റൊന്ന് പറഞ്ഞാൽ വായു എല്ലായിടത്തും ഉണ്ട് ..എന്നാൽ ഒരിടത്ത് ഫാൻ വെച്ചാൽ അവിടെ സാന്ദ്രത കൂടും ..അതുമൂലം മറ്റൊരാള്ക്കും വായു കിട്ടാതെ ആകുന്നുമില്ല .
ആ ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. "ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം"
അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം ഒരു വിഗ്രഹം പ്രതിഷ്ട്ടിക്കുമ്പോൾ തന്ത്ര സമുച്ചയത്തിലെ പ്രാർഥന തന്നെ ലോകാനുഗ്രഹത്തിനും നമുടെ എല്ലാം സുഖത്തിനായും അവിടുന്നു കുടി കൊള്ളണമേ എന്നാണ് പ്രാര്‍ത്ഥന.
ഈ വിഷയത്തില്‍ ഇനിയും ധാരാളം കാര്യങ്ങള്‍ പ്രദിപാദിക്കുവാനുണ്ട് തീര്‍ച്ചയായും ഇതിന്‍റെ തുടര്‍ച്ച ഉണ്ടാകുന്നതാണ്.

No comments:
Post a Comment