Tuesday, 18 April 2017

Nagampatathu nei vilakku thelichal..........................



നെയ് വിളക്കിന്‍ പ്രഭയിലെ ധന്യജീവിതങ്ങള്‍
കോട്ടയം: നാഗമ്പടം ക്ഷേത്രം രഹസ്യാത്മക അത്ഭുതങ്ങളുടെ കലവറയാണ്. ആരാലും അറിയപ്പെടാത്ത, അല്ലെങ്കില്‍ ആരും അറിയിക്കാന്‍ വിമുഖരായിരിക്കുന്ന ചില അത്ഭുതങ്ങള്‍. അതില്‍ ഒന്നാണ് നാഗമ്പടം ഗുരുക്ഷേത്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന നെയ് വിളക്കിന്റെ മാഹാത്മ്യം. അനുഭവം പുറത്തുപറഞ്ഞാല്‍ അതിന്റെ ഫലം കുറയും എന്ന് ഒരു സങ്കല്പം ചിലരില്‍ ഉണ്ട്.
എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 5.30ന് ആണ് നെയ് വിളക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. താലത്തില്‍ പ്രത്യേക നെയ് വിളക്കുകള്‍ ഒരുക്കി പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ഗുരുക്ഷേത്രത്തില്‍ ദീപാരാധന നടത്തുന്നവേളയില്‍ ഭഗവാന് അവരവര്‍ സ്വയം ആരതി ഉഴിയുന്നതോടെയാണ് ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്നത്. ഇതില്‍ ഭാഗ്യവശാല്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഭവം അവര്‍ണ്ണനീയമാണ്.
എല്ലാ ദുരിത ദുഃഖങ്ങളും നാം അങ്ങോട് പറയാതെതന്നെ പരിഹാരമാകുന്നു എന്നതാണ് നാഗമ്പടം ഗുരുക്ഷേത്രത്തിലെ നെയ് വിളക്ക് മാഹാത്മ്യം. ഇത് മറ്റ് ഒരു ഗുരുക്ഷേത്രത്തിലും ലഭിക്കുകയുമില്ല. വെറുതേ നേയ് വിളക്ക് തെളിച്ചതുകൊണ്ട് കാര്യമാകുകയില്ല. ഈ പ്രദേശത്തെ ചില പ്രത്യേകതകളാകാം നാഗമ്പടം നെയ് വിളക്കിന് സിദ്ധിവിശേഷങ്ങള്‍ ലഭിച്ചത്. ഇവിടുത്തെ നെയ് വിളക്കിന്റെ മാഹാത്മ്യത്തില്‍ ധന്യമായ ധാരാളം ജീവിതങ്ങള്‍ നാഗമ്പടത്തിന് ചുറ്റുമുണ്ട്. ആരും പുറത്തുപറയുന്നില്ല എന്നുമാത്രം.
ഈ പ്രദേശം പിതൃബലിക്ക് വിശേഷമാണ്. നാഗമ്പടം പൗരാണിക കാലംതൊട്ടെ പിതൃബലിയുള്ള സ്ഥലമാണ്. ഇവിടം അശരീരികളായ പിതൃക്കളുടെ നിറസാന്നിധ്യവുമുണ്ട്. ഇവിടെ പിതൃക്കള്‍ക്ക് ഉപദ്രവം ഉണ്ടാക്കുംവിധം യാതൊരാള്‍ പ്രവര്‍ത്തിച്ചാലും അതിന് തക്ക ശിക്ഷ അയാള്‍ക്ക് ലഭിക്കുകതന്നെ ചെയ്യും. രാത്രികാലങ്ങളില്‍ ചിലര്‍ മദ്യപിക്കാന്‍ പിതൃബലി നടക്കുന്ന ആറ്റുതീരം ഉപയോഗിച്ചതായും അവര്‍ക്ക് പലവിധ അസുഖങ്ങള്‍ പിന്നീട് വന്നതായും കുടുംബം അന്യംനിന്നുപോയതായും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.
നാഗമ്പടം നെയ് വിളക്കിനെ അനുകരിച്ച് പല ഗുരുക്ഷേത്രങ്ങളിലും പിന്നീട് നെയ് വിളക്ക് വഴിപാട് വന്നെങ്കിലും അതിന് ഫലസിദ്ധികളൊന്നും ഉണ്ടായിട്ടില്ല എന്ന് അനുഭവസ്ഥര്‍ പറയുന്നു. അവരാകട്ടെ നാഗമ്പടത്ത് എത്തി ക്ഷേത്രം തന്ത്രിയെകണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നെയ് വിളക്ക് തെളിയിച്ച് സന്തോഷഭരിതരായിട്ടുണ്ട്. ആരോടും പറയാതെ..... ആരേയും അറിയിക്കാതെ...... അതുകൊണ്ടുതന്നെ നെയ് വിളക്കിന് ആള് കുറവാണ്. ഇപ്പോള്‍ ഏറിയാല്‍ 100 ല്‍ താഴെ ആളുകളെ എത്താറുള്ളൂ. എത്തുന്നവരാകട്ടെ ഇതിന്റെ മാഹാത്മ്യം വളരെനാളായി അറിയുന്നവരുമാണ്. അനുഭവിച്ചവരാകട്ടെ അവരുടെ ബന്ധുക്കളെ മാത്രം അറിയിച്ച് എത്തിക്കും.
ഞാനും ഈ മഹാപുണ്യത്തില്‍ പങ്കെടുത്തത് തികച്ചും യാഥൃശ്ചികമായാണ്. സൈബര്‍സേനയുടെ കോട്ടയം യൂണിയന്‍ വാര്‍ഷികം വച്ചത് ഒരു വ്യാഴാഴ്ചയായിരുന്നു. അതും നാഗമ്പടം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍. വാര്‍ഷികം കഴിഞ്ഞ് ഇറങ്ങിയപ്പോഴാകട്ടെ നെയ് വിളക്ക് ആരാധന നടക്കുകയുമാണ്. ഞാനും അതില്‍ പങ്കെടുത്തു. ഭഗവാന്റെ അനുവാദം മനസ്സുകൊണ്ട് വാങ്ങി ഒരു പടവും വീഡിയോയും എടുത്തു. അതിന്റെ അല്പം ഭാഗം ഇവിടെ ചേര്‍ക്കുന്നു. ഇനി ഫലം...... അത് പറയില്ല..... പാടില്ല. അന്ന് ചിലരെ കണ്ടു നെയ് വിളക്കിന്റെ മാഹാത്മ്യം ചോദിച്ചു. പറയാന്‍ വിമുഖരായി പലരും പോയി. ചോദിക്കുന്നതുതന്നെ അവര്‍ക്ക് ഇഷ്ടമില്ലത്രേ. ചിലരാകട്ടെ ചോദിക്കുമ്പോള്‍ മറ്റുവല്ല കാര്യത്തിലേക്കും ശ്രദ്ധതിരിക്കും. ചിലര് ചിരിച്ച്തള്ളി പോകും. എനിക്ക് നിത്യ പരിചയമുള്ള ചിലര് പറയാന്‍ വിമുഖരെങ്കിലും ചിലത് സൂചിപ്പിച്ച് സമയം പോയി എന്നുപറഞ്ഞ് കടന്നുകളഞ്ഞു.
എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നതും സത്യം. നെയ് വിളക്ക് വ്യാഴാഴ്ച ദീപാരാധന സമയത്താണ്. അന്നുമാത്രം ഗുരുക്ഷേത്രത്തിലെ ദീപാരാധനയും നെയ് വിളക്ക് ആരാധനയും കഴിഞ്ഞേ നാഗമ്പടം ശ്രീമഹാദേവന് ദീപാരാധന ഉള്ളൂ... 7 മണിയോളം ആകും എന്നതിനാല്‍ ആരും നില്‍ക്കാറില്ല. അതും ഈ നെയ് വിളക്കിന്റെ മാഹാത്മ്യം ആരും യാഥൃശ്ചികമായിപോലും അറിയാതെ പോകുന്നു.
തൊഴില്‍ നഷ്ടപ്പെട്ട് മനോദുഃഖം അനുഭവിക്കുന്നവരും, വിവാഹം നടക്കാതിരിക്കുന്നവരും അങ്ങനെ പലവിധ ക്ലേശങ്ങള്‍ക്ക് പരിഹാരമായവരും ഇവിടെവന്ന് നെയ് വിളക്ക് തെളിയിച്ച് അനുഗ്രഹ സാഫല്യം അണയുന്നു. എന്തിന് കുടുംബ പ്രശ്‌നങ്ങളില്‍പെട്ടവര്‍ ചില വ്യാഴാഴ്ച ദിവസങ്ങളില്‍ ഗുരുക്ഷേത്രത്തില്‍വന്ന് തേന്മാവിന്റെ ശീതളഛായയില്‍ നാമം ജപിച്ച് ഇരിക്കുന്നത് കാണാം. അവര്‍ സന്ധ്യക്ക് നെയ് വിളക്ക് വച്ചശേഷമേ പോകുകയുള്ളൂ. ആഗ്രഹ സാഫല്യം വന്നാലും അവരെല്ലാം സമയം കിട്ടുമ്പോഴെല്ലാം എത്തി നെയ് വിളക്ക് സമര്‍പ്പിക്കാറുണ്ട്.
നാഗമ്പടത്തെ നെയ് വിളക്കിന്റെ ഈ മാഹാത്മ്യം നിങ്ങളുടമായി പങ്കുവച്ചതില്‍ സന്തോഷം. കാരണം പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി ആരുമില്ലല്ലോ. ദുരിത ദുഃഖാര്‍ണ്ണവത്തില്‍നിന്ന് താരണം ചെയ്യാന്‍ ഒരു മാര്‍ഗ്ഗം അറിഞ്ഞത് പങ്കുവയ്ക്കുന്നത് നല്ലതെന്ന് തോന്നു. പക്ഷേ ഫലം ആരോടും പറയരുത്... അത് അവരവര്‍ക്കുണ്ടാകുന്ന ഫലസിദ്ധി കുറയുമെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാവരും പറയുന്നപോലെ നമുക്കും പറയാം. 'നെയ് വിളക്കിന് ഫലസിദ്ധിയുണ്ട്. അത് അനുഭവിച്ച് അറിയുക.'

Friday, 13 January 2017

കരിമീനിനെപ്പറ്റി നിങ്ങൾക്കെന്തറിയാം?
കരിമീൻ പൊരിച്ചതുണ്ടേ: ---- '
എന്ന പാട്ടു കേട്ടാൽ നാവിൽ വെള്ളമൂറുന്നവരേ
നമ്മുടെ സ്വന്തം കരിമീനിനെപ്പറ്റി ചില വിവരങ്ങൾ.
കേരളത്തിന്റെ മീനായി കരിമീനിനെ അംഗീകരിച്ചിരിക്കുകയാണല്ലോ?
കേരളത്തിന്റെ ആകൃതി കൊഞ്ചിനെപ്പോലെയായതിനാൽ കൊഞ്ചിനെ അംഗീകരിക്കണം എന്നൊരു വാദം ഉയർന്നിരുന്നു.
എന്നാൽ കരിമീനിന്റെ യഥാർത്ഥ സ്വഭാവം വിശദീകരിച്ചപ്പോഴാണ് കരിമീൻ അംഗീകരിക്കപ്പെട്ടത്.
ഏക പത്നീ വ്രതക്കാരനാണ് കരിമീൻ.
മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല.
കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു.അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി.
എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച് തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത്.
പെൺ മത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി. ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു.
അടുത്ത മുട്ട ഭാര്യ മത്സ്യം ഒട്ടിച്ചു വയ്ക്കുന്നു.
ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു. ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു.
അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ മുട്ടകൾക്ക് കാവൽ നിൽക്കുകയായി. 15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ദീർഘ തപസ്.
കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും.
പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ.
അപ്പോഴാകും ദുഷ്ടനായ നിങ്ങളുടെ വലയിൽ ഇവരിലൊരാൾ കുടുങ്ങുക.
അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും.
അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടു വളർന്ന മക്കളും ദുഷ്ടനായ മനുഷ്യനെ ശപിച്ചു കൊണ്ട് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നു.
പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനല്ലേ കേരളത്തിന്റെ സ്വന്തം മീൻ.
ഇനി ഓരോ കരിമീനും എടുത്ത് കറു മുറാ കടിക്കുമ്പോൾ ചിന്തിക്കുക ഒരു കുടുംബ ബന്ധത്തെയാണ് കടിച്ചു മുറിക്കുന്നതെന്ന്.
ആ കുടുംബത്തിന്റെ ശാപം ഇടിത്തീയായി പതിച്ചതാണോ കരിമീൻ ഭ്രമം കൂടിയ മലയാളിയുടെ കുടുംബ ബന്ധം ശിഥിലമാക്കിയത്.
കരിമീനിന്റെ ലഭ്യതക്കുറവിന്റെ കാരണം ഈ ഏക പത്നീ വ്രതമാണ്.
ഇതിനെപ്പറ്റി പഠിച്ച ഡോ. പത്മകുമാർ എന്ന ശാസ്ത്രഞ്ജൻ തന്ന വിവരങ്ങളാണിത്.
അല്ലാതെ എനിക്കു തോന്നിയതു പോലെ കെട്ടിച്ചമതല്ല.
ഇതിന് പരിഹാരമായി കരിമീനിനെ വളർത്തി മീൻ കുഞ്ഞുങ്ങളെ ജലാശങ്ങളിലേക്ക് വിടുകയാണ് മീൻ വളർത്തൽ വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്.
നിസാരനായ ഒരു കരിമീനിൽ നിന്നും ഇത്രയും പഠിക്കാനുണ്ടെങ്കിൽ മറ്റു ജീവികളോ
മനുഷ്യാ നീ എത്ര നിസാരനാണെന്ന് അവ പറയുന്നത് കേൾക്കുന്നില്ലേ.....
കേൾക്കാൻ ചെവി തുറന്നു പിടിക്കാം!

Friday, 18 November 2016

എന്ത് കൊണ്ട് വൃചിക പൂമ്പുലരിയില്‍ നാം രുദ്രാഷ മാല ചാര്‍ത്തി മലയ്ക്ക് പോകുന്നു.?

എന്ത് കൊണ്ട് വൃചിക പൂമ്പുലരിയില്‍ നാം രുദ്രാഷ മാല ചാര്‍ത്തി മലയ്ക്ക് പോകുന്നു.?
വൃചികം മുതല്‍ മകരം വരെ ഭൂമിയില്‍ അയണ്‍ കുറയുന്നു. വൃചികം ധനു മാസം മുതല്‍ ശനിയുടെ അപഹാരം മൂലം അയണ്‍ ഇല്ലാതാവുന്നു . ധനു മാസത്തിന്റെ പകുതിയില്‍ തുടങ്ങി മകര മാസത്തിന്റെ അവസാന നാള്‍ വരെ ഇതു തുടരുന്നു. ഈ സമയം ഭൂമിയില്‍സ്വഭാവിക മനുഷ്യ മരണങ്ങള്‍ കൂടുന്നു.
ഭീഷ്മര്‍ മകര മാത്തിലെ ഈ ദോഷം ( ഗുണം) ശരീരത്തില്‍ സീകരിച്ചാണ് സ്വചന്ധ മൃത്യു വരിച്ചത്‌;;
പക്ഷേ ഒരു സ്ത്രിയെ പോലും പ്രാപിക്കാതെ ബീജം നഷ്ട്ടപെടാതെ ബ്രഹ്മ ചര്യമെടുത്ത ബീഷ്മരില്‍ എന്നും ഊര്‍ജ്ജം നിലകൊണ്ടു അതുകൊണ്ട് മരണം നീണ്ടു പോയി . ബീജ സകലനം നടന്നാല്‍ പുരുഷനിലും ഊര്‍ജ്ജം കുറഞ്ഞു തളര്‍ച്ച ഉണ്ടാകുമല്ലോ .
ഉത്തരായണം എന്നാല്‍ ശനിയുടെ ആക്രമണ കാലം എന്ന് വായനക്കാര്‍ മനസിലാക്കണം .ഇതു ബീഷ്മ പിതാമഹന് അറിയാമായിരുന്നു അത് കൊണ്ട് ആ സമയം വരെ കാത്തിരുന്നു മരണത്തെ പുല്കിയ മഹാശയന്‍ എന്ന് പറയാം .
ശനിയുടെ അപഹാരം വരുന്നത് വരെ ഭീഷ്മര്‍ കാത്തു കിടന്നു .ശബരിമലയ്ക്ക് പോകുമ്പോളും ബീജം നഷ്ട്ട പെടാതെയും നാം ബെഹ്മ ചര്യ മനുഷ്ട്ടിക്കുന്നതിന്റെ കാണാത്ത രഹസ്യങ്ങള്‍ ഇതൊക്കെയാണ്.
.
എല്ലാവരും വൃചിക വൃതം എടുത്തു കൊള്ളണം .ശബരിമലയ്ക്ക് പോയാലും ഇല്ലെങ്കിലും ഭാരതീയ ആചാരം നിറവേറ്റുക .അത് നിങ്ങളില്‍ എന്നും ഗുണം ചെയ്യും.
അത് കൊണ്ട് വൃചികം ആരംഭിച്ചാല്‍ നാം ശബരി മലയ്ക്ക് മാലയിടുന്നു .ശനി ദേവനായ സാക്ഷാല്‍ ശബരിമല അയ്യപ്പനെ വണങ്ങി നാം കറുത്ത വസ്ത്രം ധരിക്കുന്നു .ഇരുമ്പ് സത്ത് നമ്മില്‍ നിന്നും കുറയാതെ ഇരിക്കാന്‍ എത്ര ശാസ്ത്രീയ വഴികള്‍ ആണ് നാം ചെയ്യുന്നത്. ഭാരതീയ ആചാരങ്ങള്‍ എത്ര മനോഹരം .
സൂര്യനില്‍ ജലമില്ല അത് കൊണ്ട് സൂര്യന്‍ ജലത്തെ ആകര്ഷിക്കുമെങ്കില്‍ കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നു ശനി ഗ്രഹത്തില്‍ കാന്തം മാത്രമാണ് ഉള്ളത് അത് ഭൂമിക്കു നേര്‍ വന്നാല്‍ ഭൂമിയുടെ ഇരുമ്പ് സമ്പത്തിനെ വലിച്ചെടുക്കും.
ശാസ്ത്രം ഇപ്പോള്‍ ശനിയില്‍ ഉള്ളത് മറ്റെന്തോ ആണെന്ന് പറയുമായിരിക്കും പക്ഷേ അഥര്‍വ്വവേദത്തിന് തെറ്റില്ലല്ലോ?
മനുഷ്യന് ദാഹം തോന്നണമെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയണം അപ്പോഴേ ജലത്തിനോട് താല്‍പര്യം ഉണ്ടാകൂ .അത് പോലെ ഏതു ഗ്രഹത്തിലാണോ ഇരമ്പു ഇല്ലാത്തത് ആ ഗ്രഹം അത് തേടുന്നു .
ചിലര്‍ ശനിയെ ഇരുമ്പ് ഉള്ള ഗ്രഹമായി ചിത്രികരിക്കുന്നു .അതില്‍ ഇരുമ്പ് ഉണ്ടെങ്കില്‍ എന്തിനു ശനീ ശ്വര കോവിലില്‍ നിന്നും ഇരുമ്പാണികള്‍ ഇട്ട ജലം കൊടുക്കുന്നു ? ഭൂമിയില്‍ അതാതു കാലങ്ങളില്‍ കുറയുന്ന വസ്തു അല്ലേ ഭക്തന് കൊടുക്കേണ്ടത്? ദാഹം ഉള്ളപ്പോള്‍ അവല്‍ കൊടുക്കുകയോ?
ഇരുമ്പ് പ്രദാനം ചെയ്യുന്ന ഗ്രഹമെങ്കില്‍ അതിന്റെ ആവിശമെന്ത് ?
സൂര്യനില്‍ നിന്നും ചൂട് കിട്ടുന്നെങ്കില്‍ കൊടുക്കേണ്ടത് തണുപ്പാണ്
ചന്ദ്രനില്‍ നിന്നും തണുപ്പ് കിട്ടുന്നെങ്കില്‍ ചൂടിനുള്ള പുതപ്പാണ്‌ കൊടുക്കേണ്ടത്.
അപ്പൊ ശനിയില്‍ നിന്നും ഇരുമ്പാണ് കിട്ടുന്നതെങ്കില്‍ എന്തിന് ഇരുംബിട്ട ജലം കൊടക്കണം ? അത് തെറ്റല്ലേ ?
നഷട്ട പെടുന്നതല്ലേ കൊടുക്കേണ്ടത് ? അത് കൊണ്ട് ശനീശ്വര കോവിലില്‍ ഇന്നും ഇരുമ്പ് ഇട്ട ജലം കൊടുക്കുന്നു..
ശനി കാന്ത ഗ്രഹമാണ് അത് ഇരുമ്പിനെ ആണ് ആകര്‍ഷിക്കുന്നത് എന്ന്‍ അഥര്‍വ്വo പറയുന്നു.
ശനിയാഴ്ച ശനി ദേവന്‍ ഭൂമിയില്‍ നിന്നും ഇരുമ്പിനെ സീകരിച്ചാല്‍ ശനി ദിനം ഭൂമിയില്‍ മരണം കൂടുന്നു അല്ലെങ്കില്‍ രോഗങ്ങള്‍ കൂടുന്നു എള്ള് തിരികള്‍ അത് നിര്‍വീര്യ മാക്കുന്നു .ഈ ശാസ്ത്രമാണ് എള്ള് തിരി അമ്പലങ്ങളില്‍ കത്തിക്കുവാന്‍ കാരണം .

Wednesday, 16 November 2016

തൃപ്പാദങ്ങൾ സത്യാഗ്രഹഭൂമിയിൽ⚜*

*⚜തൃപ്പാദങ്ങൾ സത്യാഗ്രഹഭൂമിയിൽ⚜*
ശ്രിഹരി ശ്രിജേഷ് എന്നയാളുടെ ഫോട്ടോ
🌱വൈക്കം സത്യാഗ്രഹ സമരത്തിന് അവശ സമുദായങ്ങളുടെ നേതാവും ത്രാതാവും എന്ന നിലയിൽ ശ്രീനാരായണ ഗുരുവിന്റെ സർവ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു. നമ്മുടെ ചരിത്രകാരന്മാർ ഏറെയും ഈ പരമാർത്ഥം ഗ്രഹിക്കുകയോ മാനിക്കുകയോ ചെയ്തു കാണുന്നില്ല. ആരംഭത്തിൽ തന്നെ സത്യാഗ്രഹ ഫണ്ടിലേയ്ക്ക് ഒരു ഭണ്ഡാരം തൃപ്പാദങ്ങൾ ശിവഗിരിയിൽ ഏർപ്പെടുത്തി. തത്സംബമായി 1924 മേയ് 3-ാം തീയതി മലയാള മനോരമയിൽ വന്ന വാർത്ത കാണുക:👇🏻
"വർക്കല ശ്രീ നാരയണ ഗുരുസ്വാമിയുടെ ഇരിപ്പിടമായ ശിവഗിരിയിൽ അദ്ദേഹം തന്നെ ഒരു സത്യാഗ്രഹ നിധിപ്പെട്ടി വച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സന്ന്യാസിമാർ ഈ പെട്ടിയും കൊണ്ടു നടന്നു യാചിച്ച് ധനശേഖരണം ചെയ്യുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തിരിക്കുന്നു."
ശിവഗിരി മഠത്തിലെ മാനേജരായിരുന്ന മാർത്താണ്ഡൻ സാറിനെ സമരഭടനായി അയച്ചതും, എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ഡോക്ടർ പി.എൻ.നാരായണനെ സത്യാഗ്രഹികളെ ശുശ്രൂഷിക്കാൻ വൈക്കത്തെക്ക് അയച്ചതും മറക്കത്തക്കതല്ല.
1924 മാർച്ച് 30-നാണല്ലോ സത്യാഗ്രഹത്തിന്റെ ആരംഭം. സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി തൃപ്പാദങ്ങൾ സ്വന്തം സംഭാവനയായി ആയിരം രൂപ സമ്മാനിച്ചു.
1924 സെപ്റ്റംബർ 27 ന് ഗുരു വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദർശിച്ചു.
തൃപ്പാദങ്ങളുടെ ആഗമനം പ്രമാണിച്ച് ആയിരക്കണക്കിനാളുകൾ ബോട്ടുജെട്ടിയിൽ കൂടി. ബോട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായി എൻ.നാരായണൻ അകത്തു കടന്ന് മനോഹരമായ ഒരു ഖദർ ഹാരം സ്വാമികളെ അണിയിച്ചു. പല നിറഞ്ഞളിലുള്ള ഖദർ നൂലുകൊണ്ടു കെട്ടിയുണ്ടാക്കിയ ആ മാല വളരെ കൗതുകകരമായിരുന്നത്രെ. അതെന്താണെന്ന് സ്വാമികൾ ആരാഞ്ഞു.
ഖദറാണെന്ന് പറഞ്ഞു കേട്ടപ്പോൾ
"നിങ്ങൾ ഭക്ഷിക്കുന്നതും
ഖദറാണോ ??"* എന്ന് സ്വാമികൾ സ്വതഃസിദ്ധമായ ഫലിത ചാതുര്യത്തോടെ ചോദിക്കുകയുണ്ടായി. "ഇതിനു വാസനയില്ലല്ലോ അകത്തായിരിക്കും വാസന"യെന്നും സ്വാമികൾ പറഞ്ഞു. അടുക്കള മുതൽ വായനശാല വരെയുള്ള സത്യാഗ്രഹ പന്തലിലെ എല്ലാ ക്രമീകരണങ്ങളും സ്വാമികൾ നടന്നു കണ്ടു...🌱
സത്യാഗ്രഹത്തോടനുബന്ധിച്ചു നടത്തിയ സവർണജാഥ വിഖ്യാതമാണ്. യശശ്ശരീരനായ മന്നത്തു പത്മനാഭനായിരുന്നു ജാഥാ ക്യാപ്റ്റൻ *'എന്റെ ജീവിത സ്മരണകൾ'* എന്ന ആത്മകഥയിൽ മന്നം രേഖപ്പെടുത്തുന്ന ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കുന്നു....
💢"ജാഥയുടെ വർക്കല സ്വീകരണം എടുത്തു പറയേണ്ട ഒന്നാണ്. ശിവഗിരിയിൽ അധിവസിച്ചിരുന്ന പരിശുദ്ധനായ ശ്രീനാരായണ ഗുരുദേവരുടെ സന്നിധിയിലേക്ക്, അവിടെ കൂടിയ ബഹുജനങ്ങൾ ഭക്തിപൂർവമാണ് സ്വാഗതം ചെയ്തത്. ഞങ്ങൾ അണിനിരന്നു അദ്ദേഹത്തെ പ്രദക്ഷിണം വച്ചു നമസ്കരിച്ച് അനുഗ്രഹം വാങ്ങിയ ശേഷമേ വിശ്രമിച്ചുള്ളു. അവിടെയും എന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം നടന്നു. വർക്കല തീർത്ഥത്തിലെ സ്നാനവും സ്വാമി സന്നിധിയിലെ വിശ്രമവും കൊണ്ട് ജാഥാംഗങ്ങളുടെ ക്ഷീണമെല്ലാം ഒരു വിധം നീങ്ങി. ഞങ്ങളിൽ ചിലർ സ്വാമികളെ പ്രത്യേകം കണ്ടു സംസാരിച്ചു. കുശലപ്രശ്നത്തിനു ശേഷം അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സവർണർ ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനം അഭിനന്ദനീയവും അത്ഭുതകരവുമാണെന്നും സവർണാഭിപ്രായം രേഖപ്പെടുത്താൻ ഇതിനേക്കാൾ കവിഞ്ഞ മാർഗമില്ലെന്നും ഈ സവർണ ജാഥയുടെ സഞ്ചാരം മൂലം ഹിന്ദുക്കൾക്കിടയിൽ ഒരു സമൂല പരിവർത്തനം തന്നെ ഉണ്ടായിക്കാണുമെന്നും വഴി തുറന്നു കിട്ടിയില്ലെങ്കിൽ തന്നെയും അത് വലിയൊരു സമ്പാദ്യമാണെന്നും സ്വാമികൾ പ്രസ്താവിച്ചു. ജാഥാംഗങ്ങളെല്ലാം അവിടെ വച്ച് സ്വാമികളുടെ അനുഗ്രഹവും വാങ്ങിക്കൊണ്ടാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. തീണ്ടലും തൊടീലും ജാതിയും ഉപജാതിയും ഇല്ലാതാക്കുക മാത്രമല്ല, പറയിയായ മാതംഗിയെ സന്യാസിയാക്കി മറ്റുള്ളവരുടെ കൂട്ടത്തിൽ പാർപ്പിക്കുകകൂടി ചെയ്ത ശ്രീ ബുദ്ധദേവന്റെ സ്മരണ ശിവഗിരി സങ്കേതത്തിലെപ്പോലെ മറ്റെങ്ങും അത്ര വേഗത്തിൽ ഉണ്ടാകുന്നതല്ല."💢
ഇങ്ങനെ വൈക്കം സത്യാഗ്രഹത്തോട് ആത്മാർത്ഥമായ ആഭിമുഖ്യമാണ് ഗുരു തൃപ്പാദങ്ങൾ പുലർത്തിയിരുന്നതെന്നുള്ളത് അനിഷേധ്യമായ ഒരു ചരിത്ര സത്യമാണ്
ചിത്രത്തിൽ സത്യഗ്രഹികൾക്കായി തൃപ്പാദങ്ങൾ വിട്ടുകൊടുത്ത വെല്ലൂർ മഠം

Wednesday, 28 September 2016

ആരോഗ്യത്തെക്കുറിച്ചാണ് ഞാൻ വായിക്കുന്നതും പഠിക്കുന്നതും എഴുതുന്നതും.

പ്രിയപ്പെട്ടവരെ, എനിക്ക് നേരിൽ പരിചയമുള്ള, ഹെഗ്‌ഡെ അഭിമുഖം വളരെ നല്ലൊരു ആരോഗ്യ സംവാദത്തിനു തുടക്കമിട്ടെന്നു പറയുന്ന
ധാരാളം അലോപ്പതി ഡോക്ടർമാരുണ്ട്. ഇവിടെ ഹെഗ്‌ഡെയെ നാനോസിൽവർ ലായനിയിലും ഹിന്ദുത്വപ്രചാരണത്തിലും ഒതുക്കിയാൽ, അത് വിശ്വസിക്കുന്ന ധാരാളം പുരോഗമനവാദികളുണ്ടെന്ന
വസ്തുത മനസിലാക്കിയവരാണ്ലോകാരോഗ്യസംഘടനയെപ്പോലെ 'എല്ലാവർക്കും ആരോഗ്യമെന്നു' കൊട്ടിഘോഷിച്ചു വാചാലരാവുന്നത്.അവരോടു മറുപടി പറയാൻ എനിക്ക് താല്പര്യമില്ലാത്തതിന്റെ കാരണങ്ങളും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പലപ്പോഴായി തോന്നിയ സംശയങ്ങളും ചുവടെ കൊടുക്കുന്നു.
ഇത് പഠിച്ചതിൽ പിടിച്ചു നിൽക്കുന്ന ഡോക്ടർമാർക്ക് വേണ്ടിയല്ല.ഹെഗ്‌ഡെ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് വിചാരിക്കുന്നവർ എന്നെ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി മാത്രമാണ്.

1. ആരോഗ്യത്തെക്കുറിച്ചാണ് ഞാൻ വായിക്കുന്നതും പഠിക്കുന്നതും എഴുതുന്നതും. പരിസ്ഥിതിയെ അടുത്തറിയുന്ന ഡോക്ടർമാരാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്.രോഗാണുവും മരുന്നും പലപല രോഗങ്ങളും എന്തെന്ന് ഗവേഷണം നടത്തുന്നവരോട്
എനിക്കൊന്നും പറയാനില്ല. സൂക്ഷ്മാണുക്കളടക്കം എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ആരോഗ്യദർശനം തുടങ്ങുന്നത്. തങ്ങൾ പഠിച്ചു വച്ചതിൽ വരാത്ത ഏതെങ്കിലും വിദേശയൂണിവേഴ്സിറ്റിയിലെ പഠനം റഫറൻസ് ആയി സൂചിപ്പിച്ചാൽ കോൺസ്പിരസി തിയറിയെന്നു തെറി വിളിക്കും. ഉദാ. സൂര്യപ്രകാശസാന്നിധ്യവും ശരീരത്തിലെ രാസപ്രവർത്തനങ്ങളും. ആഹാരവുമായി ബന്ധപ്പെട്ട പഠനങ്ങളും.
2. ഒരു വിഷയം ശാസ്ത്രീയമാകണമെങ്കിൽ അതിനൊരു തിയറി പാർട് വേണം. പരീക്ഷണങ്ങളിലൂടെ ഏതെങ്കിലും ലാബിൽ തെളിയിക്കപെട്ടാൽ മാത്രം പോരാ. ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതും എപ്പോഴും എല്ലായിടത്തും സത്യമാകുന്നതുമാവണം. ഒരു ജീവനെയും ഹനിക്കുന്നതാവരുത്.
വ്യക്തികളുടെ അനുഭവത്തിലും ശരിയായി വരണം. അതുകൊണ്ടു തന്നെ രോഗാണുവിനെ ഇല്ലാതാക്കി രോഗം മാറ്റാമെന്ന സിദ്ധാന്തത്തെ ശാസ്ത്രീയമായി പല ഡോക്ടർമാരും കരുതുന്നില്ല.കൂടുതൽ ആളുകൾ വായിക്കുന്നത് കൊണ്ട് മനോരമ വാരിക ഏറ്റവും നല്ലതാണെന്നു പറയാനാവില്ല. ഭൂരിപക്ഷം പേർ ആശ്രയിക്കുന്നത് കൊണ്ട് അലോപതിയും. മനോരമ വായിക്കുന്നവർ മോശക്കാരാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാൽ മാർകേസിനെ ഇഷ്ടപ്പെടുന്നവരെ 'മ വാരിക' വായിക്കാൻ നിർബന്ധിക്കരുത്. അലോപതി പ്രചരിപ്പിക്കാൻ ചെലവിടുന്ന ഫണ്ട് ആയുർവേദത്തിനു വേണ്ടി മാറ്റിവച്ചാൽകൂടുതൽ പേർ അതിനു പിന്നാലെ പോകുമെന്നു സാമാന്യമായി പറയാം.
3. മരുന്നുകൾക്ക് താത്‌കാലികമായി മാത്രമേ രോഗം മാറ്റാൻ കഴിയൂവെന്നും 'സൂപ്പർ അണുക്കൾ ' പെരുകുകയാണെന്നും പരക്കെ അംഗീകരിക്കപ്പെട്ടു വരികയാണ്.ഇനി വാക്സിനിലേക്കു കടക്കാതെ അറച്ച് നിന്നാൽ കച്ചോടം പൂട്ടിപ്പോകുമെന്നു കമ്പനികൾക്കറിയാം. വായു,ജലം, ആഹാരം എന്നിവയിൽ വരുന്ന രാസമാലിന്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനും, അവ മനുഷ്യശരീരത്തെ അർബുദമടക്കമുള്ള മാരകരോഗങ്ങളിലേക്കു നയിക്കുമെന്ന് പഠിപ്പിക്കാനും എത്ര ഡോക്ടർമാർ സമയം ചിലവിടാറുണ്ട് ?
4. തവിടില്ലാത്ത അരിയും കെമിക്കലടങ്ങിയ പഞ്ചസാരയും പാക്കറ്റ് ആഹാരവും ചെറുകുടലിൽ നിന്നും രക്തത്തിലേക്ക് പോഷകം ആഗിരണം ചെയ്യപ്പെടുന്നതിനു തടസ്സമാണെന്നും പ്രചരിപ്പിച്ചിട്ടു പോരെ അയേൺ ഗുളികയും വാക്സിനും ജന്മാവകാശമാണെന്നു പഠിപ്പിക്കുന്നത്?
5. പ്ലാസിബോ ഇഫക്ട് ഉണ്ടന്ന് സമ്മതിക്കുന്നവർ പോലും രോഗികൾക്ക് മരുന്ന് കുറിച്ച് നൽകുമ്പോൾ അതേക്കുറിച്ചു ഓർമിക്കാറുണ്ടോ?
6. ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ഏതറിവുകളും സുലഭമായി ലഭിക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്.ഒരു പുസ്തകവും വായിക്കാതെ വാഹനങ്ങൾ പോലും രൂപകൽപന ചെയ്യാൻ ബൗദ്ധികശേഷിയുള്ളവരും സ്വന്തം ആരോഗ്യകാര്യത്തിൽ ഡോക്ടറെ കാണണമെന്നു നിർബന്ധം പിടിക്കുന്നതെന്തിനാണ്?
7. ഗാന്ധിയൻ ഫിലോസഫി പഠിച്ചു ജീവിക്കാൻ ശ്രമിച്ചാൽ കുറെയൊക്കെ ആരോഗ്യം വീണ്ടെടുക്കാൻ നമുക്ക് കഴിയില്ലേ ? പുതിയ ഗവേഷണങ്ങൾ വഴി വല്ല മരുന്നും ഒത്തു കിട്ടുമെന്ന് വിശ്വസിച്ചല്ലേ ആളുകൾ സ്വന്തം ഉള്ളിലെ രോഗകാരണങ്ങളിലേക്കു നോക്കാൻ തുനിയാത്തത്? ( അലോപ്പതി മരുന്നുകൾ കൊട്ടക്കണക്കിനു ഞാനും കഴിച്ചിരുന്നു. താരൻ പോലും മാറിയ അനുഭവം എനിക്കില്ല)
8. ഇനിയിപ്പോ രുചി തന്നെ മാറിപ്പോയ ഒരു തലമുറ, ശരീരം രോഗം സ്വയം മാറ്റാനുള്ള ശേഷിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞാൽ പോലും ശീലങ്ങളിൽ നിന്നും മാറിചിന്തിക്കുകയില്ല. ഇഷ്ടം പോലെ രോഗികൾ എന്നുമുണ്ടാകും. പിന്നെയെന്തിനാണ് ഡോക്ടർമാർ ബഹളം വയ്ക്കുന്നത്?
9. ഹെഗ്‌ഡെ പറയുന്നത് സ്വന്തം ചികിത്സാനുഭവങ്ങളുമായി ചെർത്തുവച്ചല്ലേ ആളുകൾ വായിക്കുന്നത്? അവരുടെ സ്വാതന്ത്ര്യമനുസരിച്ചല്ലേ മരുന്ന് കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും? ഏറ്റവും കൂടുതൽ സംഘടനകളും സാമ്പത്തികശേഷിയുമുള്ള ആശുപത്രി മുതലാളിമാരും ഡോക്ടർമാരുമുൾപ്പെടുന്ന തൊഴിൽദാതാക്കളെ തള്ളിപ്പറയാൻ ഒരു രാഷ്ട്രീയക്കാരും മുന്നോട്ടുവരില്ല.പക്ഷെ അവരുടെ കൂട്ടത്തിൽ ചികിത്സാദുരന്തം ഏറ്റുവാങ്ങിയവരും സാമൂഹ്യബോധമുള്ളവരും പ്രതികരിക്കും. എന്നെപ്പോലുള്ള ലേഖകർക്ക് പിന്തുണ തരുന്ന അലോപ്പതി ഡോക്ടർമാരെയല്ലേ നെൽസനെപ്പോലുള്ളവർ ആദ്യം പഠിപ്പിക്കേണ്ടത്? പാലം പണിയിൽ അഴിമതിയുണ്ടെന്നല്ലാതെ അതിന്റെ തത്വം തന്നെ പൊള്ളയാണെന്ന് ഒരു എൻജിനീയറും പറയില്ല. മെഡിക്കൽ കോളേജിൽ പഠിച്ചവർ എന്തുകൊണ്ടാണ് ആ ചികിത്സാശാസ്ത്രം അബദ്ധമാണെന്ന് പറയുന്നത്?
10. രോഗചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടു സ്നേഹിതരും ബന്ധുക്കളും മുടിയുന്ന സങ്കടങ്ങൾ കേട്ടാണ്, പരിഹാരങ്ങൾ; തേടിയാണ് ഞങ്ങൾ ആരോഗ്യവും ഒരു സാമൂഹ്യപ്രശ്നമായി ചർച്ചാവിഷയമാക്കാൻ ആഗ്രഹിക്കുന്നത്.ലോകം മുഴുവൻ എതിർത്താലും തനിക്കു സത്യമാണെന്നു തോന്നുന്നത് പ്രസിദ്ധീകരിക്കാനുള്ള ആർജ്ജവം കാണിക്കുന്ന മാതൃഭൂമി പത്രാധിപരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നു പറഞ്ഞവരിൽ ഡോക്ടർമാരുമുണ്ടെന്നു വിമർശകർക്കറിയാമോ? അദ്ദേഹത്തെ, ദൈവം തെറ്റ് ചെയ്‌താലും റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ സ്വദേശാഭിമാനിയോട് ഉപമിച്ചവരുമുണ്ടെന്നു കൂടി മാന്യവായനക്കാർ മനസ്സിലാക്കണം.