പ്രിയപ്പെട്ടവരെ, എനിക്ക് നേരിൽ പരിചയമുള്ള, ഹെഗ്‌ഡെ അഭിമുഖം വളരെ നല്ലൊരു ആരോഗ്യ സംവാദത്തിനു തുടക്കമിട്ടെന്നു പറയുന്ന
ധാരാളം അലോപ്പതി ഡോക്ടർമാരുണ്ട്. ഇവിടെ ഹെഗ്‌ഡെയെ നാനോസിൽവർ ലായനിയിലും ഹിന്ദുത്വപ്രചാരണത്തിലും ഒതുക്കിയാൽ, അത് വിശ്വസിക്കുന്ന ധാരാളം പുരോഗമനവാദികളുണ്ടെന്ന
വസ്തുത മനസിലാക്കിയവരാണ്ലോകാരോഗ്യസംഘടനയെപ്പോലെ 'എല്ലാവർക്കും ആരോഗ്യമെന്നു' കൊട്ടിഘോഷിച്ചു വാചാലരാവുന്നത്.അവരോടു മറുപടി പറയാൻ എനിക്ക് താല്പര്യമില്ലാത്തതിന്റെ കാരണങ്ങളും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പലപ്പോഴായി തോന്നിയ സംശയങ്ങളും ചുവടെ കൊടുക്കുന്നു.
ഇത് പഠിച്ചതിൽ പിടിച്ചു നിൽക്കുന്ന ഡോക്ടർമാർക്ക് വേണ്ടിയല്ല.ഹെഗ്‌ഡെ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് വിചാരിക്കുന്നവർ എന്നെ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി മാത്രമാണ്.

1. ആരോഗ്യത്തെക്കുറിച്ചാണ് ഞാൻ വായിക്കുന്നതും പഠിക്കുന്നതും എഴുതുന്നതും.
പരിസ്ഥിതിയെ അടുത്തറിയുന്ന ഡോക്ടർമാരാണ് എന്നെ എഴുതാൻ
പ്രേരിപ്പിക്കുന്നത്.രോഗാണുവും മരുന്നും പലപല രോഗങ്ങളും എന്തെന്ന് ഗവേഷണം
നടത്തുന്നവരോട്
എനിക്കൊന്നും പറയാനില്ല. സൂക്ഷ്മാണുക്കളടക്കം എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ആരോഗ്യദർശനം തുടങ്ങുന്നത്. തങ്ങൾ പഠിച്ചു വച്ചതിൽ വരാത്ത ഏതെങ്കിലും വിദേശയൂണിവേഴ്സിറ്റിയിലെ പഠനം റഫറൻസ് ആയി സൂചിപ്പിച്ചാൽ കോൺസ്പിരസി തിയറിയെന്നു തെറി വിളിക്കും. ഉദാ. സൂര്യപ്രകാശസാന്നിധ്യവും ശരീരത്തിലെ രാസപ്രവർത്തനങ്ങളും. ആഹാരവുമായി ബന്ധപ്പെട്ട പഠനങ്ങളും.
2. ഒരു വിഷയം ശാസ്ത്രീയമാകണമെങ്കിൽ അതിനൊരു തിയറി പാർട് വേണം. പരീക്ഷണങ്ങളിലൂടെ ഏതെങ്കിലും ലാബിൽ തെളിയിക്കപെട്ടാൽ മാത്രം പോരാ. ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതും എപ്പോഴും എല്ലായിടത്തും സത്യമാകുന്നതുമാവണം. ഒരു ജീവനെയും ഹനിക്കുന്നതാവരുത്.
വ്യക്തികളുടെ അനുഭവത്തിലും ശരിയായി വരണം. അതുകൊണ്ടു തന്നെ രോഗാണുവിനെ ഇല്ലാതാക്കി രോഗം മാറ്റാമെന്ന സിദ്ധാന്തത്തെ ശാസ്ത്രീയമായി പല ഡോക്ടർമാരും കരുതുന്നില്ല.കൂടുതൽ ആളുകൾ വായിക്കുന്നത് കൊണ്ട് മനോരമ വാരിക ഏറ്റവും നല്ലതാണെന്നു പറയാനാവില്ല. ഭൂരിപക്ഷം പേർ ആശ്രയിക്കുന്നത് കൊണ്ട് അലോപതിയും. മനോരമ വായിക്കുന്നവർ മോശക്കാരാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാൽ മാർകേസിനെ ഇഷ്ടപ്പെടുന്നവരെ 'മ വാരിക' വായിക്കാൻ നിർബന്ധിക്കരുത്. അലോപതി പ്രചരിപ്പിക്കാൻ ചെലവിടുന്ന ഫണ്ട് ആയുർവേദത്തിനു വേണ്ടി മാറ്റിവച്ചാൽകൂടുതൽ പേർ അതിനു പിന്നാലെ പോകുമെന്നു സാമാന്യമായി പറയാം.
3. മരുന്നുകൾക്ക് താത്‌കാലികമായി മാത്രമേ രോഗം മാറ്റാൻ കഴിയൂവെന്നും 'സൂപ്പർ അണുക്കൾ ' പെരുകുകയാണെന്നും പരക്കെ അംഗീകരിക്കപ്പെട്ടു വരികയാണ്.ഇനി വാക്സിനിലേക്കു കടക്കാതെ അറച്ച് നിന്നാൽ കച്ചോടം പൂട്ടിപ്പോകുമെന്നു കമ്പനികൾക്കറിയാം. വായു,ജലം, ആഹാരം എന്നിവയിൽ വരുന്ന രാസമാലിന്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനും, അവ മനുഷ്യശരീരത്തെ അർബുദമടക്കമുള്ള മാരകരോഗങ്ങളിലേക്കു നയിക്കുമെന്ന് പഠിപ്പിക്കാനും എത്ര ഡോക്ടർമാർ സമയം ചിലവിടാറുണ്ട് ?
4. തവിടില്ലാത്ത അരിയും കെമിക്കലടങ്ങിയ പഞ്ചസാരയും പാക്കറ്റ് ആഹാരവും ചെറുകുടലിൽ നിന്നും രക്തത്തിലേക്ക് പോഷകം ആഗിരണം ചെയ്യപ്പെടുന്നതിനു തടസ്സമാണെന്നും പ്രചരിപ്പിച്ചിട്ടു പോരെ അയേൺ ഗുളികയും വാക്സിനും ജന്മാവകാശമാണെന്നു പഠിപ്പിക്കുന്നത്?
5. പ്ലാസിബോ ഇഫക്ട് ഉണ്ടന്ന് സമ്മതിക്കുന്നവർ പോലും രോഗികൾക്ക് മരുന്ന് കുറിച്ച് നൽകുമ്പോൾ അതേക്കുറിച്ചു ഓർമിക്കാറുണ്ടോ?
6. ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ഏതറിവുകളും സുലഭമായി ലഭിക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്.ഒരു പുസ്തകവും വായിക്കാതെ വാഹനങ്ങൾ പോലും രൂപകൽപന ചെയ്യാൻ ബൗദ്ധികശേഷിയുള്ളവരും സ്വന്തം ആരോഗ്യകാര്യത്തിൽ ഡോക്ടറെ കാണണമെന്നു നിർബന്ധം പിടിക്കുന്നതെന്തിനാണ്?
7. ഗാന്ധിയൻ ഫിലോസഫി പഠിച്ചു ജീവിക്കാൻ ശ്രമിച്ചാൽ കുറെയൊക്കെ ആരോഗ്യം വീണ്ടെടുക്കാൻ നമുക്ക് കഴിയില്ലേ ? പുതിയ ഗവേഷണങ്ങൾ വഴി വല്ല മരുന്നും ഒത്തു കിട്ടുമെന്ന് വിശ്വസിച്ചല്ലേ ആളുകൾ സ്വന്തം ഉള്ളിലെ രോഗകാരണങ്ങളിലേക്കു നോക്കാൻ തുനിയാത്തത്? ( അലോപ്പതി മരുന്നുകൾ കൊട്ടക്കണക്കിനു ഞാനും കഴിച്ചിരുന്നു. താരൻ പോലും മാറിയ അനുഭവം എനിക്കില്ല)
8. ഇനിയിപ്പോ രുചി തന്നെ മാറിപ്പോയ ഒരു തലമുറ, ശരീരം രോഗം സ്വയം മാറ്റാനുള്ള ശേഷിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞാൽ പോലും ശീലങ്ങളിൽ നിന്നും മാറിചിന്തിക്കുകയില്ല. ഇഷ്ടം പോലെ രോഗികൾ എന്നുമുണ്ടാകും. പിന്നെയെന്തിനാണ് ഡോക്ടർമാർ ബഹളം വയ്ക്കുന്നത്?
9. ഹെഗ്‌ഡെ പറയുന്നത് സ്വന്തം ചികിത്സാനുഭവങ്ങളുമായി ചെർത്തുവച്ചല്ലേ ആളുകൾ വായിക്കുന്നത്? അവരുടെ സ്വാതന്ത്ര്യമനുസരിച്ചല്ലേ മരുന്ന് കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും? ഏറ്റവും കൂടുതൽ സംഘടനകളും സാമ്പത്തികശേഷിയുമുള്ള ആശുപത്രി മുതലാളിമാരും ഡോക്ടർമാരുമുൾപ്പെടുന്ന തൊഴിൽദാതാക്കളെ തള്ളിപ്പറയാൻ ഒരു രാഷ്ട്രീയക്കാരും മുന്നോട്ടുവരില്ല.പക്ഷെ അവരുടെ കൂട്ടത്തിൽ ചികിത്സാദുരന്തം ഏറ്റുവാങ്ങിയവരും സാമൂഹ്യബോധമുള്ളവരും പ്രതികരിക്കും. എന്നെപ്പോലുള്ള ലേഖകർക്ക് പിന്തുണ തരുന്ന അലോപ്പതി ഡോക്ടർമാരെയല്ലേ നെൽസനെപ്പോലുള്ളവർ ആദ്യം പഠിപ്പിക്കേണ്ടത്? പാലം പണിയിൽ അഴിമതിയുണ്ടെന്നല്ലാതെ അതിന്റെ തത്വം തന്നെ പൊള്ളയാണെന്ന് ഒരു എൻജിനീയറും പറയില്ല. മെഡിക്കൽ കോളേജിൽ പഠിച്ചവർ എന്തുകൊണ്ടാണ് ആ ചികിത്സാശാസ്ത്രം അബദ്ധമാണെന്ന് പറയുന്നത്?
10. രോഗചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടു സ്നേഹിതരും ബന്ധുക്കളും മുടിയുന്ന സങ്കടങ്ങൾ കേട്ടാണ്, പരിഹാരങ്ങൾ; തേടിയാണ് ഞങ്ങൾ ആരോഗ്യവും ഒരു സാമൂഹ്യപ്രശ്നമായി ചർച്ചാവിഷയമാക്കാൻ ആഗ്രഹിക്കുന്നത്.ലോകം മുഴുവൻ എതിർത്താലും തനിക്കു സത്യമാണെന്നു തോന്നുന്നത് പ്രസിദ്ധീകരിക്കാനുള്ള ആർജ്ജവം കാണിക്കുന്ന മാതൃഭൂമി പത്രാധിപരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നു പറഞ്ഞവരിൽ ഡോക്ടർമാരുമുണ്ടെന്നു വിമർശകർക്കറിയാമോ? അദ്ദേഹത്തെ, ദൈവം തെറ്റ് ചെയ്‌താലും റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ സ്വദേശാഭിമാനിയോട് ഉപമിച്ചവരുമുണ്ടെന്നു കൂടി മാന്യവായനക്കാർ മനസ്സിലാക്കണം.